Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കന്നിപ്പോരാട്ടത്തില്‍ മുംബൈയും കൊല്‍ക്കത്തയും

മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് (ഐഎസ്എല്‍) ഒക്ടോബര്‍ 12 ന് പന്തുരുളും. മുംബൈ ആണ് ഉദ്ഘാടന വേദി. ആദ്യ മത്സരത്തില്‍ അതിഥേയരായ മുംബൈ സിറ്റി എഫ്‌സിയും അത്‌ലെറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും.

ഐഎംജി റിലയന്‍സും സ്റ്റാര്‍ ഇന്ത്യയും ആണ് ഐഎസ്എല്ലിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍. ടൂര്‍ണമെന്റിന്റെ മത്സരക്രമങ്ങള്‍ സ്‌പോണ്‍സര്‍മാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

Indian Super League Football

കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ എട്ട് ടീമുകളാണ് ഐഎസ്എല്ലില്‍ കളിക്കുന്നത്. എഴുപത് ദിവസങ്ങിലായി 61 മത്സരങ്ങളാണ് ഉണ്ടാവുക. ഉദ്ഘാടന മത്സരം ഒഴികെ ബാക്കി മത്സരങ്ങളെല്ലാം രാത്രി ഏഴ് മണിക്കായിരിക്കും തുടങ്ങുക. ഉദ്ഘാടന മത്സരം വൈകീട്ട് അഞ്ച് മണിക്കായിരിക്കും നടക്കുക.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മത്സരം നടക്കുന്നതിനാല്‍ ചെറിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഒക്ടോബര്‍ 15നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഏകദിന മത്സരം ഒക്ടോബര്‍ എട്ടിനാണ് നടക്കുന്നത്. ഒരാഴ്ചകൊണ്ട് ഗ്രൗണ്ട് ഫുട്ബോള്‍ മത്സരത്തിനായി തയ്യാറാക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് മത്സരം ഒക്ടോബര്‍ 27 ലേക്ക് മാറ്റിയിട്ടുണ്ട്.

Story first published: Thursday, September 4, 2014, 15:42 [IST]
Other articles published on Sep 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+