Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: എടിക്കെയെ പിടിച്ചുകെട്ടി ഒഡിഷ, പൂനെയില്‍ പോരാട്ടം ഗോള്‍രഹിതം

1
2026446

പൂനെ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ എടിക്കെയെ അരങ്ങേറ്റക്കാരായ ഒഡിഷ എഫ്‌സി ഗോള്‍രഹിതമായി പിടിച്ചുകെട്ടി. ഹാട്രിക്ക് ജയവുമായി കുതിച്ച എടിക്കെ ഒഡിഷയ്‌ക്കെതിരേ അനായാസം ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ഒഡിഷ പുറത്തെടുത്തത്. എടിക്കെയുടെ ആക്രമാണാത്മക ഫുട്‌ബോളിന് ഒഡിഷ ഇതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഒഡിഷ പലപ്പോഴും എടിക്കെയെ സമ്മര്‍ദ്ദത്തിലാക്കി.

isl

രണ്ടു ടീമിനും ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ഇരുപകുതികളിലുമായി ലഭിച്ചു. പക്ഷെ ഒന്നു പോലും മുതലെടുക്കാന്‍ കഴിഞ്ഞില്ല. ജയത്തോടെ പോയിന്റ് പട്ടികയില്‍ തങ്ങളുടെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള മികച്ച അവസരമാണ് സമനിലയോടെ എടിക്കെ നഷ്ടപ്പെടുത്തിയത്. എടിക്കെയ്ക്കു 10ഉം രണ്ടാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്കു ഒമ്പതും പോയിന്റാണുള്ളത്.

ഒഡിഷയുടെ ലോങ്‌റേഞ്ചര്‍
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഒഡിഷയുടെ ലോങ് റേഞ്ചര്‍ എടിക്കെയുടെ ഗോള്‍മുഖം വിറപ്പിച്ചു കൊണ്ടു കടന്നു പോയി. ബോക്‌സിനു തൊട്ടരികില്‍ വച്ച് സന്റാന തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ് ബാറിന് തൊട്ടു മുകളിലൂടെ പുറത്തു പോവുകയായിരുന്നു.

എടിക്കെയുടെ മുന്നേറ്റം
12ാം മിനിറ്റിലാണ് കളിയില്‍ എടിക്കെയുടെ ആദ്യ മുന്നേറ്റം കണ്ടത്. റോയ് കൃഷ്ണയും ജാവി ഹെര്‍ണാണ്ടസും ചേര്‍ന്നു നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിന് തൊട്ടരികില്‍ വച്ച് ഹെര്‍ണാണ്ടസ് ബ്ലോക്ക് ചെയ്യപ്പെട്ടു. പന്ത് തിരിച്ചുപിടിച്ച കൃഷ്ണ വലതു വിങില്‍ പ്രബീര്‍ ദാസിനു കൈമാറി. പ്രബീര്‍ മറിച്ചു നല്‍കിയ പന്തുമായി കൃഷ്ണ ബോക്‌സിനകത്തേക്കു കയറാന്‍ ശ്രമിച്ചെങ്കിലും ഒഡിഷ പ്രതിരോധം ക്ലിയര്‍ ചെയ്യുകയായിരുന്നു.

ഗോളിയുടെ ബ്ലോക്ക്
26ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിന് എടിക്കെയെ മുന്നിലെത്തിക്കാന്‍ മികച്ച അവസരം. ഡേവിഡ് വില്ല്യംസ് ബോക്‌സിനകത്തേക്കു നല്‍കിയ ത്രൂബോള്‍ പിടിച്ചെടുക്കുമ്പോള്‍ ഹെര്‍ണാണ്ടസിനു മുന്നില്‍ ഒഡിഷ ഗോളി അര്‍ഷ്ദീപ് മാത്രം. എന്നാല്‍ മുന്നോട്ട് കയറി വന്ന അര്‍ഷ്ദീപ് വില്ല്യംസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു.

പെനല്‍റ്റി നല്‍കിയില്ല
37ാം മിനിറ്റില്‍ ഒഡിഷയ്ക്കു അനുകൂലമായി പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ റഫറി പെനല്‍റ്റി അനുവദിച്ചില്ല. പന്തുമായി വലതു വിങിലൂടെ ബോക്‌സിലേക്ക് ഓടിക്കയറിയ സാരംഗിയെ എടിക്കെയുടെ മൈക്കല്‍ സുസൈരാജ് പിറകില്‍ നിന്നും ഫൗള്‍ ചെയ്തു വീഴ്ത്തിയെങ്കിലും അതു പെനല്‍റ്റിയല്ലെന്ന് റഫറി വിധിച്ചത് ഒഡിഷ താരങ്ങളെയും ആരാധകരെയും ഞെട്ടിക്കുകയായിരുന്നു.

എടിക്കെ രക്ഷപ്പെട്ടു
67ാം മിനിറ്റില്‍ സന്റാനയ്ക്ക് ഒഡീഷയുടെ അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. എന്നാല്‍ ഡിഫന്‍ഡര്‍ പ്രീതം കോട്ടാല്‍ എടിക്കെയുടെ രക്ഷയ്‌ക്കെത്തി. സന്റാനയുടെ ലോങ് ബോള്‍ പിടിച്ചെടുത്ത് ജെറി വലതു മൂലയില്‍ നിന്നും ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. എന്നാല്‍ സന്റാനയുടെ ക്ലോസ് റേഞ്ച് ഷോട്ട് കോട്ടാല്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.

Story first published: Sunday, November 24, 2019, 21:35 [IST]
Other articles published on Nov 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+