Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: വീണ്ടും ത്രില്ലര്‍... ഇഞ്ചുറിടൈമില്‍ രണ്ടു ഗോള്‍, മുംബൈക്കെതിരേ എടിക്കെ രക്ഷപ്പെട്ടു (2-2)

1
2026452

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. ഫൈനല്‍ വിസില്‍ വരെ ഫലം മാറി മറിഞ്ഞ ക്ലാസിക്കില്‍ രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയും മുംബൈ സിറ്റിയും രണ്ടു ഗോള്‍ വീതം നേടി സമനില സമ്മതിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ മൂന്നു മിനിറ്റിനിടെ രണ്ടു ഗോളുകളാണ് ഇരുവരും നേടിയത്. 93ാം മിനിറ്റില്‍ ഗാബോണ്‍ താരം സെര്‍ജി കെവിന്‍ നേടിയ ഗോളില്‍ മുംബൈ 2-1ന്റെ അട്ടിമറി വിജയത്തിന് അരികെയായിരുന്നു. എന്നാല്‍ എടിക്കെയ്ക്കു തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു അധിക സമയമായി ലഭിച്ച അഞ്ചു മിനിറ്റ് ആറാം മിനിറ്റിലെത്തി യപ്പോള്‍ മുംബൈയെ സ്തബ്ധരാക്കി റോയ് കൃഷ്ണയിലൂടെ എടിക്കെ സമനില കൈക്കലാക്കിയപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു.

atk

ആവേശവും കൈയാങ്കളിയുമെല്ലാം കണ്ട പോരാട്ടത്തില്‍ ഇരുടീമുകളും നിശ്ചിത സമയത്തു 1-1ന് ഒപ്പത്തിനൊപ്പമായിരുന്നു. 38ാം മിനിറ്റില്‍ മൈക്കല്‍ സുസൈരാജിന്റെ ഗോളില്‍ എടിക്കെയാണ് കളിയില്‍ ആദ്യം അക്കൗണ്ട് തുറന്നത്. പൊരുതിക്കളിച്ച മുംബൈ 62ാം മിനിറ്റില്‍ പ്രതീക് ചൗധരിയിലൂടെ ഗോള്‍ മടക്കുകയായിരുന്നു. ഒടുവിലാണ് ഇഞ്ചുറിടൈമില്‍ അപ്രതീക്ഷിത ഡ്രാമ അരങ്ങേറിയത്.

ആദ്യപകുതിയില്‍ എടിക്കെയായിരുന്നു മികച്ച ടീമെങ്കില്‍ രണ്ടാം പകുതിയില്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന കളിയാണ് മുംബൈയുടെ നീലപ്പട പുറത്തെടുത്തത്. 38ാം മിനിറ്റില്‍ മിന്നല്‍ നീക്കത്തില്‍ നിന്നായിരുന്നു എടിക്കെയുടെ ഓപ്പണിങ് ഹഗോള്‍. വലതു വിങില്‍ നിന്നും എഡു ഗാര്‍ഷ്യ ബോക്‌സിനകത്തേക്കു നല്‍കിയ ത്രൂ ബോള്‍ ഇടതു വിങിലൂടെ പറന്നെത്തിയ സുസൈരാജ് ബ്ലോക്ക് ചെയ്യാന്‍ സ്ലൈഡ് ചെയ്ത ഗോളിക്കു മുകളിലൂടെ വലയിലേക്കു കോരിയിടുകയായിരുന്നു.

isl

രണ്ടാംപകുതിയില്‍ മുംബൈ കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. 62ാം മിനിറ്റില്‍ എടിക്കെയുടെ പിഴവില്‍ നിന്നും മുംബൈ സമനില പിടിച്ചെടുത്തു. ഇടതു മൂലയില്‍ നിന്നും മുഹമ്മദ് ലാര്‍ബി തൊടുത്ത കോര്‍ണര്‍ കിക്ക് പോസ്റ്റിന് തൊട്ടരികെ വലയിലേക്ക് ഹെഡ്ഡറിലൂടെ ചെത്തിയിട്ടപ്പോള്‍ പിറകില്‍ നിന്ന ഗോളിക്കും മറ്റ് എടിക്കെ താരങ്ങള്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കെവിന്‍റെ ഗോളില്‍ മുംബൈ ലീഡ് നേടിയപ്പോള്‍ എടിക്കെ വീഴുമെന്ന് ആരാധകര്‍ ഭയപ്പെട്ടിരുന്നു. ഇടതു വിങില്‍ നിന്നും ബിപിന്‍ സിങ് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ക്ലോസ് ആംഗിളില്‍ നിന്നും വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ കെവിനുണ്ടായിരുന്നുള്ളൂ.

മുംബൈയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. ഫൈനല്‍ വിസിലിന് മുമ്പുള്ള അവസാന മിനിറ്റില്‍ മുംബൈ പ്രതിരോധനിരയ്ക്കും ഗോളിക്കും വന്ന പിഴവ് കൃഷ്ണ മുതലെടുക്കുകയായിരുന്നു. കോട്ടാലിന്റെ ലോങ് ബോള്‍ ബോക്‌സിനകത്തേക്കു താഴ്ന്നിറങ്ങിയപ്പോള്‍ അതു ക്ലിയര്‍ ചെയ്യാനാവാതെ രണ്ടു മുംബൈ താരങ്ങള്‍ ശങ്കിച്ചു നിന്നപ്പോള്‍ തൊട്ടരികില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കൃഷ്ണ ഒഴിഞ്ഞ വലയിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു.

Story first published: Saturday, November 30, 2019, 21:51 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+