For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: വില്ല്യംസിന്റെ ക്രിസ്മസ് സമ്മാനം... ഗ്ലാമര്‍ പോരില്‍ ബെംഗളൂരുവിനെ വീഴ്ത്തി എടിക്കെ

ഏകപക്ഷീയമായ ഒരു ഗോളിനാണ് എടിക്കെയുടെ വിജയം

1
2026470

കൊല്‍ത്തത്ത: ഐഎസ്എല്ലിലെ ക്രിസ്മസ് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളുരു എഫ്‌സിയെ കൊമ്പുകുത്തിച്ച് മുന്‍ ജേതാക്കളായ എടിക്കെ. ഹോംഗ്രൗണ്ടില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എടിക്കെയുടെ വിജയം. 47ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസ് തകര്‍പ്പനൊരു ഷോട്ടിലൂടെ നേടിയ ഗോളാണ് ക്രിസ്മസ് ദിനത്തതില്‍ എടിക്കെയ്ക്കു മധുരിക്കുന്ന വിജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ എടിക്കെ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

atk

ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചതു പോലെ എടിക്കെ- ബെംഗളൂരു പോര് തുല്യശക്തികള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയായിരുന്നു. ബോക്‌സ് ടു ബോക്‌സ് ത്രില്ലറായിരുന്നു ഈ മല്‍സരം. ഇരു ഗോള്‍മുഖത്തും നിരന്തരം പന്ത് കയറിയിറങ്ങുന്നതാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കണ്ടത്. ആതിഥേയരായ എടിക്കെയ്ക്കായിരുന്നു കളിയില്‍ നേരിയ മുന്‍തൂക്കം. മൂര്‍ച്ചയേറിയ നീക്കങ്ങള്‍ നടത്തിയതും എടിക്കെയായിരുന്നു. ബെംഗളൂരുവിന്റെ ഭാഗത്തു നിന്നും നിരവധി മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും അവയെല്ലാം എടിക്കെയുടെ പ്രതിരോധത്തില്‍ തട്ടി വിഫലമായി.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റോയ് കൃഷ്ണയിലൂടെ എടിക്കെ ബെംഗളൂരുവിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. വില്ല്യംസ് ലോബ് ചെയ്ത് നല്‍കിയ പാസില്‍ നിന്നും കൃഷ്ണയുടെ ഷോട്ട് വലയുടെ പുറത്തു തുളഞ്ഞു കയറി. രണ്ടാം പകുതിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ വില്ല്യംസ് എടിക്കെയുടെ അക്കൗണ്ട് തുറന്നു. ജയേഷ് റാണെ നല്‍കിയ പാസ് പിടിച്ചെടുത്ത് വില്ല്യംസ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള വലം കാല്‍ ഷോട്ട് വലയില്‍ തറഞ്ഞു കയറിയപ്പോള്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 81ം മിനിറ്റില്‍ മൈക്കല്‍ സുസൈരാജിന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത് റോയ് കൃഷ്ണ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ബെംഗളൂരു രക്ഷപ്പെട്ടു.

Story first published: Wednesday, December 25, 2019, 21:31 [IST]
Other articles published on Dec 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+