Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഗ്ലാമര്‍ പോരില്‍ ഗോവയുടെ കഥ കഴിച്ച് എടിക്കെ, പോയിന്റ് പട്ടികയില്‍ ഒന്നാമത്

1
2026488

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ എഫ്‌സി ഗോവയ്‌ക്കെതിരേ മൂന്നാമതുള്ള എടിക്കെയ്ക്ക് മിന്നും ജയം. ഹോംഗ്രൗണ്ടില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് എടിക്കെ ഗോവയുടെ കഥ കഴിച്ചത്. രണ്ടാം പകുതിയിലായിരുന്നു എടിക്കെയുടെ രണ്ടു ഗോളുകളും. ഇതോടെ ഹോംഗ്രൗണ്ടില്‍ ഗോവയ്‌ക്കെതിരേ ഇതുവരെ ഐഎസ്എല്‍ ചരിത്രത്തില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് എടിക്കെ കാത്തു സൂക്ഷിക്കുകയും ചെയ്തു.

atk

ഗോവയ്‌ക്കെതിരേ എടിക്കെയുടെ രണ്ടു ഗോളുകളും ഇന്ത്യന്‍ താരങ്ങളുടെ വകയായിരുന്നു. പ്രീതം കോട്ടാല്‍ (47ാം മിനിറ്റ്), ജയേഷ് റാണെ (88) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. രണ്ടു ഗോളുകള്‍ക്കും ചരടു വലിച്ചത് വിദേശ താരം റോയ് കൃഷ്ണയായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എടിക്കെ തലപ്പത്തേക്കു കയറുകയും ചെയ്തു. നേരത്തേ ഒന്നാമതായിരുന്ന ഗോവയെ ഒരു സ്ഥാനം താഴേക്ക് ഇറക്കിയാണ് എടിക്കെയുടെ കുതിപ്പ്. ഇരുടീമുകള്‍ക്കും 24 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരി എടിക്കെയെ ഒന്നാംസ്ഥാനക്കാരാക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ഇരുടീമുകളും വീറുറ്റ പോരാട്ടം നടത്തിേെയങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയാരംഭിച്ച് രണ്ടു മിനിറ്റിനുള്ളില്‍ എടിക്കെ മുന്നിലെത്തി. സെറ്റ് പീസില്‍ നിന്നായിരുന്നു ഗോള്‍. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഫ്രീകിക്കിനൊടുവില്‍ വലതു പാര്‍ശ്വത്തില്‍ നിന്നും റോയ് കൃഷ്ണ ബോക്‌സിനു കുറുകെ ചെത്തിയിട്ടു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കോട്ടാലിന്റെ കരുത്തുറ്റ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ ഇടിച്ച ശേഷം വലയില്‍ കയറിയപ്പോള്‍ ഗോളി നിസ്സഹായനായി. പിന്നീട് ഗോവയുടെ തുടര്‍ച്ചയായ മുന്നേറ്റങ്ങളാണ് കണ്ടത്. എടിക്കെ ഗോള്‍മുഖത്ത് അവര്‍ നിരന്തരം റെയ്ഡുകള്‍ നടത്തി. പക്ഷെ ഗോളിയുടെ തകര്‍പ്പന്‍ സേവുകകളും ഫിനിഷിങിലെ പിഴവുകളും ഗോവയ്ക്കു സമനില ഗോള്‍ നിഷേധിച്ചു.

ഗോവയുടെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് 88ാം മിനിറ്റില്‍ റാണെയിലൂടെ എടിക്കെ രണ്ടാം ഗോളും നേടി വിജയമുറപ്പിച്ചത്. ആദ്യ ഗോളിനു സമാനമായിരുന്നു ഈ ഗോളും. അതേ ആംഗിളില്‍ നിന്നും റോയ് കൃഷ്ണയുടെ മനോഹരമായ ക്രോസ്. എന്നാല്‍ ഇത്തവണ ഹെഡ്ഡറായിരുന്നില്ല ഗോളായത്. റാണെ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്തിനെ വലയിലേക്കു വഴി കാണിക്കുകയായിരുന്നു.

Story first published: Saturday, January 18, 2020, 21:36 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+