Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനലിനെ ഞെട്ടിച്ച് വില്ല, സിറ്റിക്കു മിന്നും ജയം; മിലാന്‍ ജയത്തോടെ അഞ്ചാമത്

1

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനലിന് അപ്രതീക്ഷിത തോല്‍വി. തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്ന ആസ്റ്റണ്‍വില്ലയാണ് എതിരില്ലാത്ത ഒരു ഗോളിന് ഗണ്ണേഴ്‌സിനെ ഞെട്ടിച്ചത്. മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി മിന്നുന്ന വിജയം കൊയ്തു. തരംതാഴ്ത്തല്‍ സോണിലുള്ള വാട്‌ഫോര്‍ഡിനെ സിറ്റി അവരുടെ മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു കശാപ്പ് ചെയ്യുകയായിരുന്നു.

അതേസമയം, ഇറ്റാലിയന്‍ സെരി എയില്‍ എസി മിലാന്‍ മികച്ച പ്രകടനം തുടരുകയാണ്. എവേ മല്‍സരത്തില്‍ സസ്സുവോലോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മിലാന്‍ പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റ എതിരില്ലാത്ത ഒരു ഗോളിന് അറ്റ്‌ലാന്റയെ തോല്‍പ്പിച്ചു.

ആഴ്‌സനലിന് തിരിച്ചടി

പ്രീമിയര്‍ ലീഗില്‍ ഏഴാംസ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യുകയെന്ന ആഴ്‌സനലിന്റെ മോഹങ്ങള്‍ക്കാണ് തോല്‍വിയോടെ തിരിച്ചടി നേരിട്ടത്. 27ാം മിനിറ്റില്‍ ട്രെസഗെ നേടിയ ഗോളില്‍ വില്ല ആഴ്‌സനലിന്റെ കഥ കഴിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ വമ്പന്‍മാരെ വീഴ്ത്തിയ ആഴ്‌സനല്‍ ഇത്തരമൊരു ഷോക്ക് വില്ലയില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ല. ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനാവാതെയാണ് അവര്‍ തോല്‍വിയിലേക്കു വീണത്.
53 പോയിന്റുമായി ഗണ്ണേഴ്‌സ് ലീഗില്‍ പത്താം സ്ഥാനത്തു തന്നെ തുടരുകയാണ്. എന്നാല്‍ അട്ടിമറി വിജയത്തോടെ വില്ല തരംതാഴ്ത്തല്‍ മേഖലയില്‍ നിന്നു കരകയറുകയും ചെയ്തു. ജയം അവരെ 17ാം സ്ഥാനത്തേത്തുയര്‍ത്തി.

2

അതേസമയം, കിരീടം ലിവര്‍പൂളിനു മുന്നില്‍ അടിയറവ് വച്ചെങ്കിലും സിറ്റി ഗോളടിച്ചു കൂട്ടി മുന്നേറ്റം തുടരുകയാണ്. റഹീം സ്‌റ്റെര്‍ലിങിന്റെ ഇരട്ടഗോളുകളാണ് വാട്‌ഫോര്‍ഡിനെതിരേ സിറ്റിക്കു ഏകപക്ഷീയമായ ജയം നേടിക്കൊടുത്തത്. 31, 40 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. ഫില്‍ ഫോഡനും അയ്മറിക് ലപ്പോര്‍ട്ടെയുമാണ് മറ്റു സ്‌കോറര്‍മാര്‍.

മിലാന്‍ മുന്നേറ്റം തുടരുന്നു

കൊവിഡ് ബ്രേക്കിനു ശേഷം മികച്ച പ്രകടനം തുടരുകയാണ് ഇറ്റലിയിലെ മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍. എവേ മല്‍സരത്തില്‍ സസ്സുവോലോയെ തോല്‍പ്പിച്ചതോടെ അവര്‍ പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്തി. ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് മിലാന്‍. എഎസ് റോമ, നാപ്പോളി എന്നിവരെ അവര്‍ പിന്തള്ളുകയും ചെയ്തു.

3

സ്വീഡിഷ് ഗോള്‍ മെഷീന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളുകളാണ് സസ്സുവോലോയ്‌ക്കെതിരേ മിലാന് ജയമൊരുക്കിയത്. 19, 45 മിനിറ്റുകളിലായിരുന്നു ഇബ്രയുടെ ഗോളുകള്‍. ഫ്രാന്‍സെസ്‌കോ കപ്യുട്ടോ സസ്സുവോലോയുടെ ഗോള്‍ മടക്കി.
ലീഗില്‍ തുടര്‍ച്ചയായി ഒമ്പതാമത്തെ കളിയിലാണ് മിലാന്‍ ചുരുങ്ങിയത് രണ്ടു ഗോളുകളെങ്കിലും നേടിയത്. നേരത്തേ പരിശീലകസ്ഥാനത്തു വെല്ലുവിളി നേരിട്ട സ്റ്റെഫാനോ പോളി തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ തന്റെ കസേര ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അടുത്ത സീസണിലും അദ്ദേഹം പരിശീലകസ്ഥാനത്തു തുടരുമെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു.

Story first published: Wednesday, July 22, 2020, 9:03 [IST]
Other articles published on Jul 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+