For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Asian Games: ചൈനയോട് നാണംകെട്ട് ഇന്ത്യ, വമ്പന്‍ തോല്‍വി! ആശ്വാസ ഗോളുമായി രാഹുല്‍

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ചൈനയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയെ ചൈന തകര്‍ത്തത്. ആദ്യ പകുതിയില്‍ 1-1 സമനില പങ്കിട്ട ഇന്ത്യയെ രണ്ടാം പകുതിയില്‍ ചൈന തകര്‍ത്തെറിയുകയായിരുന്നു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ കെ പി രാഹുല്‍ നേടി. ചൈനക്കായി താവോ ക്യുയാങ്‌ലോങ് ഇരട്ട ഗോളുമായി തിളങ്ങി.

സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും കെ പി രാഹുലുമെല്ലാം ഉള്‍പ്പെട്ട ശക്തമായ പ്ലേയിങ് 11നെയാണ് ഇന്ത്യ കളത്തിലിറക്കിയത്. വലകാക്കാന്‍ ഗുര്‍മീത് സിങ്ങുമുണ്ടായിരുന്നു. ശക്തരായ ചൈന തുടക്കം മുതല്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം സൃഷ്ടിച്ചു. 14ാം മിനുട്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് വലകുലുക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഛേത്രിയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.

15ാം മിനുട്ടില്‍ ചൈനയുടെ മികച്ച മുന്നേറ്റം കണ്ടു. ബോക്‌സിലേക്കെത്തിയ പന്തിനെ ഗുര്‍മീത് തടുത്തു. എന്നാല്‍ 17ാം മിനുട്ടില്‍ ചൈന ലീഡെടുത്തു. കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ഗാവോ തിനായിയുടെ ഹെഡര്‍ പോസ്റ്റിലെത്തുകയായിരുന്നു. നിരന്തരം ഇന്ത്യയെ ആക്രമിച്ച ചൈനക്ക് 23ാം മിനുട്ടില്‍ പെനല്‍റ്റി ലഭിച്ചു. ബോക്‌സില്‍ താന്‍ ലോങ്ങിനെ ഗുര്‍മീത് വീഴ്ത്തിയതിനാണ് പെനല്‍റ്റി അനുവദിക്കപ്പെട്ടത്.

ചൈന ക്യാപ്റ്റന്‍ സൂ ചിന്‍ജിയാണ് കിക്കെടുക്കാനെത്തിയത്. താരത്തിന്റെ ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ ഗുര്‍മീത് തട്ടികയറ്റി. ഗോള്‍ മടക്കാന്‍ ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ചൈന ശക്തമായ പ്രതിരോധമാണ് കാഴ്ചവെച്ചത്. 45ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍മടക്കി. കെ പി രാഹുലാണ് ഇന്ത്യയെ ഒപ്പമെത്തിച്ചത്. ഒറ്റക്ക് മുന്നേറി കെ പി രാഹുല്‍ തൊടുത്ത ഷോട്ട് ചൈനീസ് ഗോളിയേയും മറികടന്ന് വലയില്‍. ഇതോടെ ആദ്യ പകുതി പിരിയുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലായിരുന്നു.

രണ്ടാം പകുതിയിലും ഗംഭീര പ്രകടനമാണ് ചൈന കാഴ്ചവെച്ചത്. 49ാം മിനുട്ടില്‍ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും ഛേത്രിയുടെ ഷോട്ട് ലക്ഷ്യത്തിലേക്കെത്താതെ പോയി. 51ാം മിനുട്ടില്‍ ചൈന വീണ്ടും മുന്നിലെത്തി. ഇടത് കോര്‍ണറിലേക്ക് ദായ് വീജുന്‍ തൊടുത്ത ഷോട്ട് ഗോളിയേയും മറികടന്ന് പോസ്റ്റില്‍. പിന്നീടങ്ങോട്ട് ഇന്ത്യയെ ചിത്രത്തിലേ ഇല്ലാതാക്കുന്ന കുതിപ്പാണ് ചൈന കാഴ്ചവെച്ചത്.

72ാം മിനുട്ടില്‍ ചൈന മൂന്നാമത്തെ ഗോള്‍ വലയിലാക്കി. വാങ് ഹൈയ്ജാന്റെ ലോങ് ഷോട്ട് ഗുര്‍മീത് തട്ടിയകറ്റിയെങ്കിലും റീബൗണ്ടായി. കൃത്യമായ പൊസിഷനിലായിരുന്ന താവോ ക്യുയാങ്‌ലോങ് അനായാസം പന്ത് പോസ്റ്റിലാക്കി. 75ാം മിനുട്ടില്‍ ജിംഗാന് പ്രതിരോധത്തില്‍ പിഴച്ചപ്പോള്‍ താവോ വീണ്ടും വലകുലുക്കി. 80ാം മിനുട്ടില്‍ താവോ ഹാട്രിക് നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും ഗുര്‍മീത് ഇത് തടുത്തു. 92ാം മിനുട്ടില്‍ ചൈന അഞ്ചാം ഗോള്‍ നേടി.

india, football

ബോക്‌സിന്റെ വലതുവശത്ത് നിന്ന് വന്ന ത്രോ ബോളില്‍ ഹാവോ ഫാങ് ലക്ഷ്യം കാണുകയായിരുന്നു. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-1ന്റെ നാണംകെട്ട തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വന്നു. തട്ടിക്കൂട്ട് ടീമുമായാണ് ഇത്തവണ ഇന്ത്യ ഇറങ്ങിയത്. ഐഎസ്എല്‍ ആരംഭിക്കാനിരിക്കെ ക്ലബ്ബുകള്‍ പ്രധാന താരങ്ങളെ വിട്ടുനല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇതോടെ വളരെ വൈകിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആവശ്യത്തിന് പരിശീലനവും ഇന്ത്യക്ക് ലഭിച്ചിട്ടില്ല.

മുന്നൊരുക്കത്തിലെ അതൃപ്തി പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പരസ്യമായി വ്യക്തമാക്കിയാണ് ഏഷ്യന്‍ ഗെയിംസിനായി വിമാനം കയറിയത്. ആദ്യം ഫുട്‌ബോള്‍ ടീമിനെ ഇറക്കേണ്ടെന്ന നിലപാടായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിനൊടുവില്‍ 22 അംഗ ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ 13 കളിക്കാരെ വിട്ടുനല്‍കാന്‍ ക്ലബ്ബ് വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ സുനില്‍ ഛേത്രി, സന്ദേശ് ജിംഗന്‍, കെ പി രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട ശക്തമായ ടീമിനെ ഇറക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

Story first published: Tuesday, September 19, 2023, 19:13 [IST]
Other articles published on Sep 19, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+