Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: സൗദിയെ വീഴ്ത്തി ഖത്തര്‍ ഗ്രൂപ്പ് ചാംപ്യന്‍മാര്‍... പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി

അബുദാബി/ഷാര്‍ജ: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സൗദി അറേബ്യയെ ഖത്തര്‍ വീഴ്ത്തിയപ്പോള്‍ ഉത്തര കൊറിയക്കെതിരേ തകര്‍പ്പന്‍ ജയം നേടിയിട്ടും ലെബ്‌നാന്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പൂറത്തായി.

ഗ്രൂപ്പ് റൗണ്ടിലെ അവസാന മല്‍സരങ്ങളില്‍ ഖത്തര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സൗദിയെ തോല്‍പ്പിച്ചത്. ഇരട്ട ഗോള്‍ നേടിയ അലി അല്‍മോയിസാണ് ഖത്തറിന്റെ ഹീറോ. മല്‍സരത്തില്‍ പന്തടക്കത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ഖത്തറിന്റെ ആക്രമണാത്മക ഫുട്‌ബോളില്‍ സൗദി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

 asian cup

അതേസമയം, ഉത്തര കൊറിയയെ 1-4ന് തരിപ്പണമാക്കിയെങ്കിലും ലെബ്‌നാന് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കാനായില്ല. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചെങ്കിലും ഗ്രൂപ്പ്ഘട്ടത്തിലെ മികച്ച ആദ്യ നാല് മൂന്നാം സ്ഥാനക്കാരാവാന്‍ കഴിയാതെ പോയതാണ് ലെബ്‌നാന് തിരിച്ചടിയായത്.

കൊറിയക്കെതിരേ ലെബ്‌നാനു വേണ്ടി ഹിലാല്‍ എല്‍ ഹെല്‍വെ ഇരട്ട ഗോള്‍ നേടി. പ്രീക്വാര്‍ട്ടറില്‍ തായ്‌ലാന്‍ഡ് ചൈനയെയും ഇറാന്‍ ഒമാനെയും ജോര്‍ദാന്‍ വിയറ്റ്‌നാമിനെയും ജപ്പാന്‍ സൗദി അറേബ്യയെയും ദക്ഷിണ കൊറിയ ബഹ്‌റെയ്‌നെയും ഖത്തര്‍ ഇറാഖിനെയും യുഎഇ കിര്‍ഗിസ്താനെയും നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്താനെയും നേരിടും. ജനുവരി 20 മുതല്‍ 22 വരെയാണ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറുന്നത്.

Story first published: Friday, January 18, 2019, 9:42 [IST]
Other articles published on Jan 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+