Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ചൈനയെ തകര്‍ത്ത് ഇറാന്‍ സെമിയില്‍; അവസാന നാലില്‍ എതിരാളി ജപ്പാന്‍

അബുദാബി: തകര്‍പ്പന്‍ ജയത്തോടെ മുന്‍ ചാംപ്യന്‍മാരായ ഇറാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇറാന്റെ സെമി പ്രവേശനം. സെമിഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ജപ്പാനാണ് ഇറാന്റെ എതിരാളി. വിയറ്റ്‌നാമിനെ 0-1ന് മറികടന്നാണ് ജപ്പാന്‍ അവസാന നാലിലെത്തിയത്. കളിയില്‍ ചൈനക്കെതിരേ മികച്ച പ്രകടനമാണ് ഇറാന്‍ പുറത്തെടുത്തത്.

iran

പന്തടക്കത്തില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ആക്രമിച്ചു കളിക്കുന്നതില്‍ ഇറാന്‍ ചൈനയെ നിഷ്പ്രഭമാക്കുകയായിരുന്നു. മെഹ്ദി തരേമി (18ാം മിനിറ്റ്), സെര്‍ഡാര്‍ അസ്മൗന്‍ (31), കരീം അന്‍സാരിഫാര്‍ഡ് (ഇഞ്ചുറി ടൈം) എന്നിവരാണ് ഇറാനു വേണ്ടി വലകുലുക്കിയത്. ഒരു ഗോള്‍ നേടുന്നതോടെ മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അസ്മൗനാണ് ഇറാന്‍ നിരയില്‍ മികച്ചുനിന്നത്. ഈ മാസം 28ന് നടക്കുന്ന ആദ്യ സെമിഫൈനലിലാണ് ഇറാനും ജപ്പാനും മുഖാമുഖം ഏറ്റുമുട്ടുക.

Story first published: Friday, January 25, 2019, 10:29 [IST]
Other articles published on Jan 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+