Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഫിലിപ്പൈന്‍സിനെ ഗോളില്‍ മുക്കി ചൈനയുടെ വിജയക്കുതിപ്പ്

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ചൈന ഫിലിപ്പൈന്‍സിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ചൈന ടൂര്‍ണമെന്റിലെ കന്നിക്കാരായ ഫിലിപ്പൈന്‍സിനെ വീഴ്ത്തിയത്. മാഴ്‌സലോ ലിപ്പിയുടെ ചൈനയും സ്വെന്‍ ഗൊരാന്‍ എറിക്‌സണിന്റെ ഫിലിപ്പൈന്‍സും തമ്മിലുള്ള പോരാട്ടം സൂപ്പര്‍ പരിശീലകരാലും ശ്രദ്ധിക്കപ്പെട്ടു.
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; പാലസ്തീനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി
ആദ്യ മത്സരത്തില്‍ കിര്‍ഗിസ്താനെ തോല്‍പ്പിച്ച ചൈന ഇതോടെ രണ്ടു മത്സരങ്ങളില്‍നിന്നും 6 പോയന്റുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചു. വു ലി(40, 66), യു ദബാവോ(80) എന്നിവരാണ് ചൈനയുടെ സ്‌കോറര്‍മാര്‍. സ്‌കോര്‍നില സൂചിപ്പിക്കുന്നതിനേക്കാള്‍ വാശിയേറിയ പോരാട്ടമാണ് ഇരു ടീമും കാഴ്ചവെച്ചത്. അതേസമയം, ചൈനയ്ക്ക് ഫിലിപ്പൈന്‍സിനെ അപേക്ഷിച്ച് ആക്രമണം നടത്താന്‍ കഴിഞ്ഞു.

china

ആദ്യ മത്സരത്തില്‍ സൗത്ത് കൊറിയയോടും തോറ്റ ഫിലിപ്പൈന്‍സിന് മൂന്നാം മത്സരത്തില്‍ കിര്‍ഗിസ്താനെ തോല്‍പ്പിച്ചാല്‍ മാത്രമേ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. കരുത്തരായ സൗത്ത് കൊറിയയുമായാണ് ചൈനയുടെ അടുത്ത മത്സരം. സൗത്ത് കൊറിയ കിര്‍ഗിസ്താന്‍ മത്സരം ചൈനയുടെ അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തെ സ്വാധീനിക്കും. 2015ലെ ടൂര്‍ണമെന്റില്‍ ചൈന ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു.
Story first published: Saturday, January 12, 2019, 9:17 [IST]
Other articles published on Jan 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+