അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ സിറിയയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ മത്സരത്തില്‍ ജോര്‍ദാനോട് തോറ്റ ഓസ്ട്രേലിയ ഇതോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. പാലസ്തീന് ആദ്യ കളിയില്‍ സിറിയയുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.
സിഡ്നി ഏകദിനം: ടോസ് ഓസീസിന്... ബാറ്റിങ് തിരഞ്ഞെടുത്ത് ആതിഥേയര്‍
ജാമി മക് ലാറന്(18), അവെര്‍ മാബില്‍(20), അപോസ്തോളോസ് ജിയാനോ(90) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി ഗോളുകള്‍ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കളിയിലുടനീളം വ്യക്തമായ മേധാവിത്വം സ്ഥാപിച്ചിരുന്നു. മത്സരത്തില്‍ 68 ശതമാനവും കളി കൈയ്യടക്കിയ ഓസ്ട്രേലിയ 17 ഷോട്ടുകളാണ് പായിച്ചത്. അതേസമയം 3 ഷോട്ടുകള്മാത്രമാണ് പാലസ്തീന് നേടാനായത്.