ബാഴ്‌സലോണ: ചിലയന്‍ സൂപ്പര്‍താരം അര്‍ട്യൂറോ വിദാല്‍ ബാഴ്‌സലോണയില്‍ നിന്നും ജനുവരി ട്രാന്‍സ്ഫറില്‍ കൂടുമാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാനിലേക്കാണ് വിദാലിന്റെ നോട്ടം. ഇതിനായി ഏജന്റ് സംസാരിക്കുകയും ചെയ്തതായി സൂചനയുണ്ട്. ബാഴ്‌സലോണയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഭാവിയില്‍ തിരിച്ചടിയായേക്കുമെന്ന ഭയമാണ് വിദാലിന്റെ തീരുമാനത്തിന് പിറകില്‍.
ജനുവരി ട്രാന്‍സ്ഫറില്‍ വിദാല്‍ ബാഴ്‌സവിട്ടേക്കുമെന്ന വാര്‍ത്തകള്‍ തുടരെ വന്നതോടെ ബാഴ്‌സലോണ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. താരത്തെ ക്ലബ്ബില്‍തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. ജനുവരി ട്രാന്‍സ്ഫറില്‍ വിദാലിനെ വിടില്ലെന്ന് അന്റോണിയോ കോന്റെയുടെ ടീമിനെ ബാഴ്‌സ അറിയിച്ചു. സീസണ്‍ കഴിയുന്നതുവരെ വിദാല്‍ ബാഴ്‌സയില്‍ തുടരുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.

പിച്ചില്‍ ഓടിയതിന് 5 റണ്‍സ് പിഴ; ഓസ്‌ട്രേലിയയ്ക്ക് നാണക്കേട്
സീസണ്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും ഫുട്‌ബോള്‍ ആസ്വദിക്കാന്‍ ചിലിയന്‍ താരത്തിന് കഴിയുമെന്നും ബാഴ്‌സ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ററില്‍നിന്നും മികച്ച ഓഫര്‍ എത്തിയതോടെ വിദാലിന് രണ്ട് മനസാണ്. സീസണ്‍ കഴിഞ്ഞാല്‍ നിലവിലെ ഓഫര്‍ ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ബാഴ്‌സയില്‍ തുടരുന്നതിനോട് വിദാല്‍ പൂര്‍ണ സമ്മതത്തില്‍ എത്തിയിട്ടില്ല. വരും ദിവസങ്ങളിലെ കൂടുതല്‍ ചര്‍ച്ചയ്ക്കുശേഷം വിദാല്‍ അന്തിമ തീരുമാനത്തിലെത്തും.