Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിച്ചില്‍ ഓടിയതിന് 5 റണ്‍സ് പിഴ; ഓസ്‌ട്രേലിയയ്ക്ക് നാണക്കേട്

സിഡ്‌നി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ഓസ്‌ട്രേലിയയ്ക്ക് കല്ലുകടിയായി അമ്പയറുടെ പെനാല്‍റ്റി. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിനിടെ ബാറ്റ്‌സ്മാന്‍ പിച്ചില്‍ ഓടിയതിന് അമ്പയര്‍ 5 റണ്‍സ് കട്ടാക്കുകയായിരുന്നു. സംഭവത്തില്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ അമ്പയറുമായി തര്‍ക്കിച്ചെങ്കിലും കാര്യമുണ്ടായില്ല.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ 50-ാം ഓവറില്‍ വാര്‍ണര്‍ ഒരു സിംഗിളിന് ഓടിയതായിരുന്നു. എന്നാല്‍, ഓട്ടത്തിനിടയില്‍ താരം പിച്ചില്‍ ചവിട്ടിയതിന് അമ്പയര്‍ അലീംദാര്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിച്ചു. വാര്‍ണര്‍ അലീംദാറുമായി അല്‍പനേരം തര്‍ക്കിക്കുന്നത് കാണാമായിരുന്നു. വാര്‍ണര്‍ ഓട്ടം തുടങ്ങുമ്പോള്‍ ക്രീസിന് പുറത്ത് മന:പൂര്‍വം ചവിട്ടിയതായി അമ്പയര്‍ വ്യക്തമാക്കി. ക്രിക്കറ്റ് നിയമപ്രകാരം 5 റണ്‍സ് ഓസീസ് ഇന്നിങ്‌സില്‍ നിന്നും കുറയ്ക്കുകയും ചെയ്തു.

warner

ഷോട്ട് കളിച്ചതിന് ശേഷം താന്‍ ചാടിയാണോ ഇപ്പുറത്തെത്തേണ്ടതെന്ന് വാര്‍ണര്‍ അമ്പയറോട് ചോദിച്ചു. എന്നാല്‍, അമ്പയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ആദ്യം മുന്നറിയിപ്പും പിന്നീട് റണ്‍സില്‍ പെനാല്‍റ്റിയുമാണ് ക്രിക്കറ്റ് നിയമപ്രകാരം നല്‍കുക. വിവാദത്തിനിടയിലും വാര്‍ണര്‍ സെഞ്ച്വറി നേടി. 159 പന്തില്‍നിന്നും 111 റണ്‍സ് നേടിയ താരം പുറത്തായതുമില്ല. മത്സരത്തില്‍ 279 റണ്‍സിന് ഓസ്‌ട്രേലിയ ജയിക്കുകയും ചെയ്തു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 3-0 എന്ന നിലയിലാണ് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയത്.

Story first published: Monday, January 6, 2020, 16:48 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+