Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: വീണ്ടും ആഴ്‌സനല്‍, മിലാന്‍ നാണംകെട്ട് പുറത്ത്... അത്‌ലറ്റികോ ക്വാര്‍ട്ടറില്‍

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് തയ്യാറായി. ഫൈനലിനു തുല്യമായ പ്രീക്വാര്‍ട്ടറിലെ ഗ്ലാമര്‍ പോരില്‍ രണ്ടാം തവണയും എസി മിലാനെതിരേ ആഴ്‌സനല്‍ തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. ലണ്ടനില്‍ നടന്ന രണ്ടാപാദത്തില്‍ ഗണ്ണേഴ്‌സ് 3-1ന് മിലാനെ മുക്കുകയായിരുന്നു. തോല്‍വിയോടെ മിലാന്‍ പുറത്തായപ്പോള്‍ ആഴ്‌സനല്‍ അവസാന എട്ടിലേക്ക് മുന്നേറി. അത്‌ലറ്റികോ മാഡ്രിഡ്, ലെയ്പ്ഷിഗ്, ലാസിയോ, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഴ്‌സെ, സാല്‍സ്ബര്‍ഗ്, സിഎസ്‌കെഎ മോസ്‌കോ എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ മറ്റു ടീമുകള്‍. മിലാനെ കൂടാതെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ മറ്റൊരു പ്രമുഖ ടീം ജര്‍മനിയില്‍ നിന്നുള്ള ബൊറൂസ്യ ഡോട്മുണ്ടാണ്.

1

മുന്‍ യൂറോപ്യന്‍ ചാംപ്യന്‍മാര്‍ കൂടിയായ മിലാനെതിരേ ഇരുപാദങ്ങളുമായി 5-1ന്റെ ഗംഭീര വിജയമാണ് ആഴ്‌സനല്‍ ആഘോഷിച്ചത്. ഒന്നാംപാദത്തില്‍ ആഴ്‌സനല്‍ 2-0നു ജയിച്ചിരുന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് മിലാന്‍ 1-3ന്റെ തോല്‍വിയിലേക്കു വീണത്. ഇരട്ടഗോള്‍ നേടിയ ഡാനി വെല്‍ബെക്കാണ് ഗണ്ണേഴ്‌സിന്റെ ഹീറോ. മൂന്നാമത്തെ ഗോള്‍ ഗ്രാനിത് സാക്കയുടെ വകയായിരുന്നു.

2

ഫെര്‍ണാണ്ടോ ടോറസിന്റെ ഇരട്ടഗോളില്‍ ലോക്കോമോട്ടീവ് മോസ്‌കോയെ അത്‌ലറ്റികോ 5-1ന് തരിപ്പണമാക്കി. 65, 70 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഇരട്ടഗോളുകള്‍. എയ്ഞ്ചല്‍ കൊറെയ, സോള്‍, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മറ്റു രണ്ടാംപാദ മല്‍സരങ്ങളില്‍ മാഴ്‌സെ 2-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും ലാസിയോ 2-0ന് ഡയനാമോ കീവിനെയും വിക്ടോറിയ പ്ലെസന്‍ 2-1ന് സ്‌പോര്‍ട്ടിങ് ലിസ്ബണിനെയും ലിയോണ്‍ 3-2ന് സിഎസ്‌കെഎ മോസ്‌കോയെയും തോല്‍പ്പിച്ചു. റെഡ്ബുള്‍ സാല്‍സ്ബര്‍ഗാണ് ഡോട്മുണ്ടിന്റെ അന്തകരായത്.

Story first published: Friday, March 16, 2018, 8:56 [IST]
Other articles published on Mar 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+