Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണ്‍ വെങ്ങര്‍ പുറത്തുപോയതല്ല, പുറത്താക്കിയതെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന്റെ വിഖ്യാത പരിശീലകന്‍ ആഴ്‌സണ്‍ വെങ്ങര്‍ പുറത്തുപോയതല്ലെന്നും പുറത്താക്കിയതാണെന്നും വെളിപ്പെടുത്തല്‍. ഇരുപത്തിരണ്ടുവര്‍ഷക്കാലം ക്ലബ്ബിന്റെ എല്ലാമെല്ലാമായിരുന്ന വെങ്ങര്‍ താന്‍ പടിയിറങ്ങുകയാണെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയതാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

കഴിഞ്ഞ ചില വിര്‍ഷങ്ങളായി വെങ്ങര്‍ ടീമിന്റെ പരിശീലകനെന്ന നിലയില്‍ പൂര്‍ണ മികവ് കാട്ടിയിരുന്നില്ല. 2017ല്‍ ടീമുമായി രണ്ടുവര്‍ഷത്തെ കരാര്‍കൂടി വെങ്ങര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തെ കരാര്‍കൂടി നിലനില്‍ക്കെ വെങ്ങര്‍ ടീം വിട്ടുപോവുകയായിരുന്നെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.

arsene

മുന്‍ ആഴ്‌സണല്‍ താരം ഇയാന്‍ റൈറ്റ് ആണ് ഇപ്പോള്‍ ക്ലബ്ബിന്റെ അവകാശവാദത്തിനെതിരെ രംഗത്തെത്തിയത്. ഫ്രഞ്ചുകാരനായ പരിശീലകനെ ക്ലബ്ബ് ഒഴിവാക്കുകയായിരുന്നെന്ന് വെങ്ങര്‍ക്കുകീഴില്‍ കളിച്ചിരുന്ന ഇയാന്‍ പറയുന്നു. വെങ്ങര്‍ ഉന്നതനായ ഒരു പരിശീലകനാണ്. ക്ലബ്ബിന് പൂര്‍ണമായും വിശ്വസിക്കാവുന്ന പരിശീലകനെ പുറത്താക്കുകയായിരുന്നെന്ന് റൈറ്റ് ഉറപ്പിക്കുന്നുണ്ട്.

കരാര്‍ കാലാവധി അവസാനിക്കാതെ ക്ലബ്ബിനെ ഇട്ടുപോകുന്ന പരിശീലകനല്ല വെങ്ങര്‍. എത്രമാത്രം അധിക്ഷേപിച്ചാലും അദ്ദേഹം ടീമിനെ കൈവെടിയില്ല. പരിശീലകസ്ഥാനം ഒഴിയുകയാണെന്ന സൂചനപോലും തരാതെ പെട്ടെന്നൊരുദിവസം ഇത്തരമാരു തീരുമാനം വന്നത് ദുരൂഹമാണ്. എന്തുതന്നെയായാലും വെങ്ങര്‍ പടിയിറങ്ങുന്നത് തലയുയര്‍ത്തിയാണ്. അത്രമാത്രം ക്ലബ്ബിനുവേണ്ടി അദ്ദേഹം ചെയ്തിട്ടുണ്ട്. ആഴ്‌സണിലിന്റെ എക്കാലത്തെയും മികച്ച പരിശീലകനെ ഞങ്ങള്‍ ഏറെ വിലമതിക്കുന്നതായും റൈറ്റ് വ്യക്തമാക്കി.

Story first published: Sunday, April 22, 2018, 8:57 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+