Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മദ്യപാനം വലിയ കുറ്റമല്ല, റൂണി കുടിച്ചതിനെ കുറിച്ച് ഒന്നും പറയാനില്ല, കളിക്കാരുടെ മദ്യാസക്തി തന്ത്രപരമായി തടഞ്ഞ വെംഗര്‍ക്ക് പറയാനുള്ളത്‌

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലീഷ് താരം വെയിന്‍ റൂണി മദ്യപിച്ചു ലക്ക് കെട്ട് നില്‍ക്കുന്ന ഫോട്ടോ ദ സണ്‍ പത്രം പ്രസിദ്ധീകരിച്ചതിന്റെ ചൂടും പുകയും ഇംഗ്ലണ്ടില്‍ അടങ്ങുന്നില്ല. കരിയറില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന റൂണി ആല്‍ക്കഹോളില്‍ അഭയം തേടുന്നുവെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. എന്നാല്‍, ഇതിനകം റൂണി തന്റെ പിഴവില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ ഇതേക്കുറിച്ച് പറഞ്ഞത് മദ്യപാനം ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഒരു വലിയ പ്രശ്‌നമല്ലെന്നാണ്.

റൂണിയുടെ വിഷയത്തില്‍ പ്രതികരിക്കാന്‍ താനില്ല, കാരണം അയാള്‍ മദ്യപിച്ചോ ഇല്ലയോ എന്നത് സംബന്ധിച്ച് തനിക്കറിയില്ല. എന്നാല്‍ മദ്യപാനം ഇംഗ്ലണ്ട് ഫുട്‌ബോളില്‍ ഗൗരവതരമായ കുറ്റമൊന്നുമല്ല. 1996 ല്‍ താന്‍ ആഴ്‌സണലിന്റെ കോച്ചായി സ്ഥാനമേല്‍ക്കുന്ന കാലത്ത് ഇംഗ്ലീഷ് ഫുട്‌ബോളില്‍ മദ്യം ഒഴുകിയിരുന്നു. ക്ലബ്ബിന്റെ ബാറില്‍ ആല്‍ക്കഹോള്‍ നിരോധിച്ചു കൊണ്ട് കര്‍ക്കശ നടപടിയെടുക്കുകയാണ് അന്ന് താന്‍ ചെയ്തത്. ആ സ്ഥിതിയൊക്കെ ഇന്ന് മാറി. ഇപ്പോള്‍ കളിക്കാര്‍ ബോധവാന്‍മാരാണ് അവരുടെ കരിയറിനെ കുറിച്ച് - വെംഗര്‍ പറയുന്നു.

wenger

ക്ലബ്ബിനുള്ളില്‍ തന്നെ വലിയ മത്സരം നടക്കുകയാണ്. കഠിനാധ്വാനം ചെയ്യാതെ ഒരു കളിക്കാരനും പിടിച്ചുനില്‍ക്കാനാകില്ല. മദ്യപിച്ച് ലക്ക് കെട്ടാല്‍ അയാളുടെ കരിയര്‍ നശിക്കും. ആ ബോധം എത്ര വലിയ പ്രതിഭാധനനായ താരത്തിനും വേണം. കളിക്കാരെ എപ്പോഴും ക്ലബ്ബിന് നിയന്ത്രിച്ചു കൊണ്ടു നടക്കുവാന്‍ സാധിക്കില്ല. കരിയര്‍ നശിക്കാതെ നോക്കേണ്ടത് കളിക്കാര്‍ തന്നെയാണെന്നും വെംഗര്‍ ഉപദേശിച്ചു. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനായ വെയിന്‍ റൂണിക്ക് ദേശീയ ടീമില്‍ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണ് പുതിയ സാഹചര്യത്തില്‍.

Story first published: Friday, November 18, 2016, 17:36 [IST]
Other articles published on Nov 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+