Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ആഴ്‌സണല്‍, നാപോളി പ്രീക്വാര്‍ട്ടറിലേക്ക്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ, നാപോളി ക്ലബ്ബുകള്‍ക്ക് ജയം. അതേ സമയം മാഞ്ചസ്റ്റര്‍ സിറ്റി, പി എസ് ജി ഹോംഗ്രൗണ്ടില്‍ സമനിലയില്‍ കുരുങ്ങി.

ആഴ്‌സണല്‍ എവേ മാച്ചില്‍ 4-1ന് എഫ് സി ബാസലിനെ തകര്‍ത്തപ്പോള്‍ നാപോളിയും എതിര്‍ തട്ടകത്തിലെ കളിയില്‍ ബെന്‍ഫിക്കയെ വീഴ്ത്തി (2-1). ഹോം ഗ്രൗണ്ടിലിറങ്ങിയ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിനെ തകര്‍ത്തുവിട്ടു. തുല്യശക്തരുടെ പോരില്‍ ബയേണ്‍ മ്യൂണിക് ഏകപക്ഷീയമായ ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ഗോള്‍ മഴ കണ്ട മത്സരത്തില്‍ ഡിനാമോ കീവ് 6-0ന് ബെസിക്താസിനെ തരിപ്പണമാക്കി.

napoli

ഇതോടെ, ആഴ്‌സണല്‍ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായും ഇറ്റാലിയന്‍ ടീം നാപോളി ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായും ബാഴ്‌സലോണ ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായും പ്രീക്വാര്‍ട്ടര്‍ പ്രവേശം ആധികാരികമാക്കി. ബയേണിനോട് തോറ്റെങ്കിലും ഗ്രൂപ്പ് ഡിയില്‍ പതിനഞ്ച് പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യന്‍മാരായി. പന്ത്രണ്ട് പോയിന്റുള്ള ബയേണ്‍ രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറിലെത്തി.

ആഴ്‌സണല്‍ പതിനാല് പോയിന്റുമായാണ് ഗ്രൂപ്പില്‍ മുന്നിലെത്തിയത്. അവസാന കളിയില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയെ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോ ഗോറെറ്റ്‌സ് 2-2ന് തളച്ചത് ആഴ്‌സണലിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതോടെ, പന്ത്രണ്ട് പോയിന്റുമായി പി എസ് ജി രണ്ടാം സ്ഥാനത്തായി. അടുത്ത റൗണ്ടില്‍ ബാഴ്‌സലോണയെ നേരിടേണ്ട സാഹചര്യം ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുക വഴി ആഴ്‌സണല്‍ സാധിച്ചു.

സ്പാനിഷ് താരം ലുകാസ് പെരെസിന്റെ ഹാട്രിക്കാണ് ആഴ്‌സണലിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 8,16,47 മിനുട്ടുകളിലായിരുന്നു പെരെസിന്റെ ഹാട്രിക്ക്. ഇവോബി അമ്പത്തിമൂന്നാം മിനുട്ടില്‍ നാലാം ഗോള്‍ നേടി.

ബാഴ്‌സലോണക്കായി പതിനാറാം മിനുട്ടില്‍ മെസി എക്കൗണ്ട് തുറന്നെങ്കിലും ടുറാന്റെ രണ്ടാം പകുതിയിലെ ഹാട്രിക്കായിരുന്നു സ്പാനിഷ് ക്ലബ്ബിന് മിന്നും ജയം ഒരുക്കിയത്. അത്‌ലറ്റിക്കോക്കെതിരെ ബയേണിന്റെ വിജയഗോള്‍ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ടോ ലെവന്‍ഡോസ്‌കി ആദ്യപകുതിയില്‍ നേടി. ബെസിക്താസിന്റെ രണ്ട്താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട കളിയില്‍ അരഡസന്‍ ഗോളുകള്‍ക്ക് ജയിെച്ചെങ്കിലും ഗ്രൂപ്പ് ബിയില്‍ അഞ്ച് പോയിന്റുമായി അവസാന സ്ഥാനക്കാരായി ഡിനാമോ പുറത്തായി.

മാഞ്ചസ്റ്റര്‍ സിറ്റി - സെല്‍റ്റിക് മത്സരത്തില്‍ ആദ്യ എട്ട് മിനുട്ടില്‍ രണ്ട് ഗോളുകള്‍ സംഭവിച്ചു. നാലാം മിനുട്ടില്‍ റോബര്‍ട്‌സിലൂടെ സെല്‍റ്റിക് മുന്നിലെത്തി. ഇഹിനാചോയിലൂടെ സിറ്റി എട്ടാം മിനുട്ടില്‍ സമനില നേടി. ഒമ്പത് പോയിന്റുമായി സിറ്റി രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഗോള്‍ നില

എഫ് സി ബാസല്‍ 1-4 ആഴ്‌സണല്‍

പി എസ് ജി 2-2 ലുഡോഗോറെറ്റ്‌സ്

ബെന്‍ഫിക്ക 1-2 നാപോളി

ഡിനാമോ കീവ് 6-0 ബെസിക്താസ്

ബാഴ്‌സലോണ 4-0 ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാച്

മാഞ്ചസ്റ്റര്‍ സിറ്റി 1-1 സെല്‍റ്റിക്

ബയേണ്‍ മ്യൂണിക് 1-0 അത്‌ലറ്റിക്കോ മാഡ്രിഡ്

പി എസ് വി ഐന്തോവന്‍ 0-0 എഫ് സി റുസ്‌തോവ്‌

Story first published: Wednesday, December 7, 2016, 9:02 [IST]
Other articles published on Dec 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+