വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രഞ്ച് താരം ജിറൂഡിന് ആഴ്‌സണലിന്റെ അഭിനന്ദനം; ചെല്‍സിയുടെ പേര് പറയാതെ മുക്കി

ലണ്ടന്‍: ലോകകപ്പ് നേടിയ ഫ്രഞ്ച് താരം ഒലിവര്‍ ജിറൂഡിന് ആഴ്‌സണല്‍ നല്‍കിയ അഭിനന്ദനത്തില്‍ നിന്നും ചെല്‍സിയുടെ പേര് ഒഴിവാക്കി. ആറുവര്‍ഷം ആഴ്‌സണലിന്റെ എല്ലാമായിരുന്ന ജിറൂഡ് ജനുവരി ട്രാന്‍സ്ഫറില്‍ ചെല്‍സിയിലെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യ മറച്ചുവെച്ചുകൊണ്ടായിരുന്നു ആഴ്‌സണലിന്റെ ട്വീറ്റ്.

Olivier Giroud

ജിറൂഡിന്റെ മുന്‍ ക്ലബ്ബുകളെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ആഴ്‌സണല്‍ താരം ഇപ്പോള്‍ എവിടെയാണെന്ന് പറയാതെ ലോകകപ്പ് ജേതാവിന് അഭിനന്ദനം എന്ന് അറിയിക്കുകയായിരുന്നു. മന:പൂര്‍വമാണ് ആഴ്‌സണല്‍ ചെല്‍സിയുടെ പേര് ഒഴിവാക്കിയതെന്നുറപ്പാണ്. ഇക്കാര്യം ചിലര്‍ റീട്വീറ്റിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ആഴ്‌സണലില്‍ നിന്നും ചെല്‍സിയിലേക്ക് മാറുമ്പോഴേക്കും ജിറൂഡ് ഫോമില്ലായ്മയിലായിരുന്നു. ലോകകപ്പിനുള്ള ടീമില്‍ അവസരം ലഭിക്കില്ലെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍, ഏതാണ്ട് എല്ലാ കളികളിലും ഫ്രാന്‍സിന്റെ സ്‌ട്രൈക്കറായി ഇറങ്ങിയത് ജിറൂഡാണ്. 546 മിനിറ്റ് ജിറൂഡ് ഫ്രാന്‍സിനുവേണ്ടി കളിച്ചെങ്കിലും ഒരുഗോള്‍പോലും അടിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഒരു ഷോട്ട്‌പോലും ലക്ഷ്യത്തിലേക്ക് പായിക്കാനും താരത്തിന് കഴിഞ്ഞില്ല. എന്നാല്‍, മുന്നേറ്റത്തില്‍ എംബാപ്പെയ്ക്കും ഗ്രീസ്മാനും മികച്ച പിന്തുണ നല്‍കാന്‍ ജിറൂഡിന് കഴിഞ്ഞു.

Story first published: Monday, July 16, 2018, 11:58 [IST]
Other articles published on Jul 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X