Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ് ഇല്ലെങ്കിലെന്ത്? യൂറോപ്പ ലീഗില്‍ തകര്‍ത്തു ജയിച്ച് ആഴ്‌സനല്‍, മിലാന്‍...

ലണ്ടന്‍/റോം: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിനു യോഗ്യത നേടാനായില്ലെങ്കിലും യൂറോപ്പ ലീഗില്‍ തകര്‍പ്പന്‍ ജയം നേടി ഇറ്റാലിയന്‍ അതികായന്‍മാരായ എസി മിലാനും ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലും ഇതിന്റെ ക്ഷീണം തീര്‍ത്തു. ഗ്രൂപ്പുഘട്ടത്തിലെ രണ്ടാം റൗണ്ട് മല്‍സരങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്.

1

ഗ്രൂപ്പ് ഡിയിലായിരുന്നു മിലാന്റെ വിജയം. സ്വന്തം മൈതാനത്ത് റിജേക്കയെ മിലാന്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മറികടക്കുകയായിരുന്നു. ആന്ദ്രെ സില്‍വ, മറ്റെയോ മസാക്കിനോ, പാട്രിക് കട്രോണ്‍ എന്നിവരാണ് മിലാനു വേണ്ടി ലക്ഷ്യം കണ്ടത്. അവസാന ആറു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ മടക്കി റിജേക്ക ഭീതി പരത്തിയെങ്കിലും മിലാന്‍ ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി വിജയം കൊയ്തു.

2

ഗ്രൂപ്പ് ഇയില്‍ എവര്‍ട്ടനെ അപ്പോലോണ്‍ ലിമാസോള്‍ 2-2നു സമനിലയില്‍ പിടിച്ചുകെട്ടി. മറ്റൊരു കളിയില്‍ ഫ്രഞ്ച് ടീം ഒളിംപിക് ലിയോണും ഇറ്റലിയില്‍ നിന്നുള്ള അറ്റ്‌ലാന്റയും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു.

3

ഗ്രൂപ്പ് എച്ചില്‍ ബെയ്റ്റ് ബോറിസോവിനെതിരേയായിരുന്നു ആഴ്‌സനലിന്റെ തകര്‍പ്പന്‍ ജയം. രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ഗണ്ണേഴ്‌സ് എതിരാളികളുടെ കഥ കഴിച്ചു. ഇരട്ടഗോള്‍ നേടിയ തിയോ വാല്‍ക്കോട്ടാണ് ആഴ്‌സനല്‍ ഹീറോ. റോബ് ഹോള്‍ഡിങും ഒലിവര്‍ ജിറൂഡും പീരങ്കിപ്പടയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Story first published: Friday, September 29, 2017, 12:36 [IST]
Other articles published on Sep 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+