Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണല്‍, സിറ്റി, ലിവര്‍പൂള്‍ ക്ലബ്ബുകള്‍ തകര്‍പ്പന്‍ ജയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും എവേ മാച്ചില്‍ തകര്‍പ്പന്‍ ജയം. അതേ സമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഹോം മാച്ചില്‍ ബണ്‍ലിയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി.

സണ്ടര്‍ലാന്‍ഡിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ ജയം. ചിലി വിംഗര്‍ സാഞ്ചസും ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദും ഇരട്ട ഗോളുകള്‍ നേടിയതാണ് ഗണ്ണേഴ്‌സിന് മികച്ച ജയമൊരുക്കിയത്. സാഞ്ചസാണ് കളിയിലെ കേമന്‍. കഴിഞ്ഞ എട്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ സാഞ്ചസ് നേരിട്ട് എട്ട് ഗോളുകള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചു.

livars

അഞ്ച് ഗോളുകള്‍ സാഞ്ചസ് നേടിയപ്പോള്‍ മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ കോച്ച് ഡേവിഡ് മോയസിന് സണ്ടര്‍ലാന്‍ഡിനൊപ്പം സീസണില്‍ ഒരു ജയം പോലും നേടാന്‍ സാധിച്ചിട്ടില്ല. ആഴ്‌സണലിനോടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മോയസിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി അര്‍ജന്റൈന്‍ സ്‌ട്രൈക്കക്കര്‍ സെര്‍ജിയോ അഗ്യുറോയും ഗുന്‍ഡോഗാനും ഇരട്ടഗോളുകളോടെ മിന്നി.

ക്രിസ്റ്റല്‍പാലസിന്റെ തട്ടകത്തില്‍ ലിവര്‍പൂള്‍ നേടിയതാണ് കൂട്ടത്തില്‍ ഏറ്റവും ആവേശകരം. പതിനാറാം മിനുട്ടില്‍ എമ്‌റെകാന്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. പതിനെട്ടാം മിനുട്ടില്‍ മക്ആര്‍തര്‍ ക്രിസ്റ്റല്‍പാലസിനായി സമനില പിടിച്ചു. ഇരുപത്തൊന്നാം മിനുട്ടില്‍ ദേജന്‍ ലോറനിലൂടെ ലിവര്‍പൂള്‍ 2-1ന് മുന്നില്‍. മുപ്പത്തിമൂന്നാം മിനുട്ടില്‍ മക്ആര്‍തര്‍ പാലസിനെ വീണ്ടും ഒപ്പമെത്തിച്ചു, 2-2. നാല്‍പ്പത്തിനാലാം മിനുട്ടില്‍ ജോയല്‍ മാറ്റിപ്പിന്റെ ഗോളില്‍ ലിവര്‍പൂള്‍ 3-2ന് ആധിപത്യം സ്ഥാപിച്ചു. എഴുപത്തൊന്നാം മിനുട്ടില്‍ ഫിര്‍മിനോയിലൂടെ യുര്‍ഗന്‍ ക്ലോപിന്റെ കുട്ടികള്‍ ജയം 4-2ന് ഗംഭീരമാക്കി.

ഹോം മാച്ചില്‍ ടോട്ടനം നാല്‍പ്പത്തിനാലാം മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ ലീഡെടുത്തു. ജാന്‍സെനാണ് സ്‌കോര്‍ ചെയ്തത്. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ അഹമ്മദ് മൂസയിലൂടെ ലെസ്റ്റര്‍ സിറ്റി പരാജയം ഒഴിവാക്കി. മിഡില്‍സ്ബറോക്ക് വേണ്ടി റാമിറെസും ഡൗണിംഗുംലക്ഷ്യംകണ്ടു. ഹള്ളിനെതിരെ വാട്‌ഫോര്‍ഡിന്റെ ജയം സെല്‍ഫ് ഗോളിലായിരുന്നു.

പത്ത് മത്സരങ്ങളില്‍ 23 പോയിന്റ് വീതം നേടി മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ലിവര്‍പൂള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇരുപത് പോയിന്റുള്ള ടോട്ടനം നാലാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി പന്ത്രണ്ട് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്. പതിനഞ്ച് പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്തും.

ഗോള്‍ നില

സണ്ടര്‍ലാന്‍ഡ് 1-4 ആഴ്‌സണല്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 0-0 ബണ്‍ലി

മിഡില്‍സ്ബറോ 2-0 ബൗണ്‍മൗത്

ടോട്ടനം 1-1 ലെസ്റ്റര്‍ സിറ്റി

വാട്‌ഫോര്‍ഡ് 1-0 ഹള്‍

വെസ്റ്റ്‌ബ്രോം 0-4 മാഞ്ചസ്റ്റര്‍ സിറ്റി

ക്രിസ്റ്റല്‍പാലസ് 2-4 ലിവര്‍പൂള്‍

Story first published: Sunday, October 30, 2016, 7:23 [IST]
Other articles published on Oct 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+