For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാഞ്ചസ് അയച്ച മെസേജ് ആഴ്‌സണലിന് ആശ്വാസവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടലുമായതെങ്ങനെ

സാഞ്ചസ് അയച്ച മെസേജ് ആഴ്‌സണലിന് ആശ്വാസവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടലുമായതെങ്ങനെ

By കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ചിലി വിംഗറുടെ സേവനം ലഭ്യമാകുമോ എന്ന ആശങ്കയിലായിരുന്നു ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍. എന്നാല്‍, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിലിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയ ശേഷം അലക്‌സിസ് സാഞ്ചസ് ആഴ്‌സണല്‍ കോച്ചിനൊരു സന്ദേശം അയച്ചു. എനിക്കൊരു കുഴപ്പവുമില്ല, കളിക്കാം ! മസില്‍വേദന കാരണം മുടന്തി നടന്ന സാഞ്ചസാണ് സന്ദേശം അയച്ചിരിക്കുന്നത്. ആഴ്‌സണലിന് ആനന്ദലബ്ധിക്ക് മറ്റെന്ത് വേണം. എങ്കിലും, ചിലി താരത്തിന്റെ ആരോഗ്യസ്ഥിതി ക്ലബ്ബ് ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷമേ വെംഗര്‍ തന്റെ സൂപ്പര്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തൂ. വലിയൊരു സീസണ്‍ മുന്നില്‍ നില്‍ക്കെ സാഞ്ചസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുക വെംഗറുടെ ആവശ്യകതയാണ്.

ഉറുഗ്വെക്കെതിരെ കളിക്കാനിറങ്ങും മുമ്പ് സാഞ്ചസ് പരുക്കിന്റെ പിടിയിലായിരുന്നു. അതിനാല്‍ തന്നെ വെംഗര്‍ ആകെ അസ്വസ്ഥനായിരുന്നു. സാഞ്ചസിന് വിശ്രമം അനുവദിക്കണമെന്ന് വെംഗര്‍ ആവശ്യപ്പെട്ടെങ്കിലും ചിലി തയ്യാറായില്ല. സാഞ്ചസ് തന്നെ മുന്‍കൈയ്യെടുത്ത് കളത്തിലിറങ്ങുകയായിരുന്നു. 3-1ന് ചിലി ജയിച്ചപ്പോള്‍ സാഞ്ചസ് രണ്ട് ഗോളുകള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത് ഹീറോയായി. ചിലി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടോപ് ഫോറിലേക്ക് കുതിച്ചുയരുകയും ചെയ്തു.

 -sanchez

പ്രീമിയര്‍ ലീഗില്‍ പതിനൊന്ന് മത്സരങ്ങളില്‍ ആറ് ഗോളുകള്‍ നേടിയ സാഞ്ചസ് ഗണ്ണേഴ്‌സിന്റെ തുറുപ്പുചീട്ടാണ്. ഇതോടെ, ഉറക്കം നഷ്ടമായിരിക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെതാണ്. സാഞ്ചസ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിച്ചാല്‍ ഓള്‍ഡ് ട്രഫോര്‍ഡ് ക്ലബ്ബിന്റെ കാര്യം കഷ്ടത്തിലാകും.

Story first published: Friday, November 18, 2016, 9:16 [IST]
Other articles published on Nov 18, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+