Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ രണ്ടാം സീസണിലും ഹോംഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ആഴ്‌സണലിന് ജയം (2-0). ലിവര്‍പൂള്‍ ഹോം മാച്ചില്‍ സതംപ്ടണിനോട് ഗോള്‍ രഹിതമായി പിരിഞ്ഞു.

രണ്ടാം പകുതിയില്‍ പീരങ്കിപ്പട..

രണ്ടാം പകുതിയില്‍ പീരങ്കിപ്പട..

ആദ്യപകുതിയില്‍ ആഴ്‌സണലിന് ഗോളടി മാത്രം നടന്നില്ല. രണ്ടാം പകുതിയില്‍ ഗ്രാനിറ്റ് സാക്കയും (54). ഡാനി വെല്‍ബെക്കും (57) ചേര്‍ന്ന് ആഴ്‌സണിന് ജയമൊരുക്കി.

ടോപ് ഫോര്‍ പ്രതീക്ഷ...

ടോപ് ഫോര്‍ പ്രതീക്ഷ...

34 മത്സരങ്ങളില്‍ 65 പോയിന്റുമായി ആഴ്‌സണല്‍ ആറാം സ്ഥാനത്താണ്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേരിട്ട് ലഭിക്കാന്‍ ടോപ് ഫോറില്‍ എത്തണം ആഴ്‌സണലിന്. മാഞ്ചസ്റ്ററിനെ വീഴ്ത്തിയത് വഴി ലഭിച്ച മൂന്ന് പോയിന്റ് ഗണ്ണേഴ്‌സിന് നിര്‍ണായകമാണ്.

മാഞ്ചസ്റ്ററിന്റെ കുതിപ്പിന് വിരാമം...

മാഞ്ചസ്റ്ററിന്റെ കുതിപ്പിന് വിരാമം...

പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെ 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കുതിപ്പ് ആഴ്‌സണല്‍ അവസാനിപ്പിച്ചു.

മൗറിഞ്ഞോയുടെ തന്ത്രം പാളി...

മൗറിഞ്ഞോയുടെ തന്ത്രം പാളി...

യൂറോപ ലീഗ സെമി രണ്ടാം പാദം കളിക്കാന്‍ റാഷ്‌ഫോഡിനും ജെസി ലിന്‍ഗാര്‍ഡിനും വിശ്രമം അനുവദിച്ച മൗറിഞ്ഞോ, ടീം തോല്‍ക്കുമെന്നായപ്പോള്‍ ഇവരെ അവസാന നിമിഷം കളത്തിലിറക്കി. അപ്പോഴേക്കും വൈകിപ്പോയിരുന്നു.

മൗറിഞ്ഞോ 8-1 വെംഗര്‍..

മൗറിഞ്ഞോ 8-1 വെംഗര്‍..

ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ ആദ്യമായിട്ടാണ് പ്രീമിയര്‍ ലീഗില്‍ ജോസ് മൗറിഞ്ഞോക്കെതിരെ ജയം കണ്ടെത്തുന്നത്. പതിനഞ്ച് തവണ വെംഗറും മൗറിഞ്ഞോയും തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍ എട്ട് തവണയും മൗറിഞ്ഞോയുടെ ടീം (ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്) ജയിച്ചു. 2015 കമ്മ്യൂണിറ്റി ഷീല്‍ഡിലായിരുന്നു ഇതിന് മുമ്പ് വെംഗറുടെ ആഴ്‌സണല്‍ മൗറിഞ്ഞോയുടെ ടീമിനെ വീഴ്ത്തിയത്.

റാംസി മാന്‍ ഓഫ് ദ മാച്ച്...

റാംസി മാന്‍ ഓഫ് ദ മാച്ച്...

രണ്ട് ഗോളുകളും ഒരുക്കിയത് അലക്‌സ് ഓക്‌സലാഡെ ചാംബെര്‍ലെയ്‌നായിരുന്നു. പക്ഷേ, ആഴ്‌സണലിന്റെ ഏറ്റവും പോസിറ്റീവ് പ്ലെയര്‍ ആരോണ്‍ റാംസിയായിരുന്നു.

ചാംബര്‍ലെയിന്‍ ആദ്യമായിട്ടാ...

ചാംബര്‍ലെയിന്‍ ആദ്യമായിട്ടാ...

ഒരു മത്സരത്തില്‍ രണ്ട് അസിസ്്റ്റുകള്‍ അലക്‌സ് ചാംബര്‍ലെയിന്‍ നടത്തുന്നത് ആദ്യമായിട്ടാണ്. മൂന്ന് മിനുട്ടിനിടെയായിരുന്നു രണ്ട് ഗോളുകള്‍...

അപൂര്‍വമായ ഇംഗ്ലീഷ് ഗോള്‍...

അപൂര്‍വമായ ഇംഗ്ലീഷ് ഗോള്‍...

രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ ആഴ്‌സണലിന് വേണ്ടി ഒരു ഗോളില്‍ ഒരുമിക്കുന്ന കാഴ്ചയുണ്ടായി. ചാംബര്‍ലെയിനും വെല്‍ബെക്കും. 2014 ഡിസംബറില്‍ വെസ്റ്റ്ഹാമിനെതിരെ ഇവര്‍ ഒരുമിച്ച് നേടിയ ഗോളിന് ശേഷം ആദ്യമായിട്ടാണ് ആഴ്‌സണലിനായി വീണ്ടുമൊരു സമ്പൂര്‍ണ ഇംഗ്ലീഷ് ഗോള്‍ സംഭവിക്കുന്നത്. യാദൃച്ഛികമാകാം ഇത്തവണയും അതേ കൂട്ടുകെട്ട് തന്നെ..

റെഡ് ഡെവിള്‍സിനെതിരെ ഗണ്ണേഴ്‌സ്..

റെഡ് ഡെവിള്‍സിനെതിരെ ഗണ്ണേഴ്‌സ്..

തുടരെ രണ്ട് സീസണുകളിലും ആഴ്‌സണല്‍ ഹോം മാച്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിക്കുന്നത് 2001ന് ശേഷം ആദ്യം.

 ഗോള്‍ നില..

ഗോള്‍ നില..

ആഴ്‌സണല്‍ 2-0 മാ്ഞ്ചസ്റ്റര്‍ യുനൈറ്റഡ്

ലിവര്‍പൂള്‍ 0-0 സതംപ്ടണ്‍

പ്രീമിയര്‍ ലീഗ് ടേബിള്‍..

ചെല്‍സി 81

ടോട്ടനം 77

ലിവര്‍പൂള്‍ 70

മാഞ്ചസ്റ്റര്‍ സിറ്റി 69

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 65

ആഴ്‌സണല്‍ 63

Story first published: Monday, May 8, 2017, 10:38 [IST]
Other articles published on May 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+