Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഞ്ചസില്ലാത്ത ആഴ്‌സണലിന് പുതിയ ഗോളടിക്കാരന്‍, അത് പിയറി ഓബമെയാംഗാകും!

ലണ്ടന്‍: ആഴ്‌സണല്‍ ക്ലബ്ബും ഗാബോണ്‍ സ്‌ട്രൈക്കര്‍ പിയറി എമെറിക് ഓബമെയാംഗുമായുള്ള കരാര്‍ ചര്‍ച്ച അന്തിമ ഘട്ടത്തില്‍. അറുപത് ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറിന് തത്വത്തില്‍ ധാരണയായെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ ഡോട്മുണ്ടില്‍ നിന്നാണ് ഗാബോണീസ് സ്‌ട്രൈക്കറെ ആഴ്‌സണല്‍ റാഞ്ചുന്നത്. എന്നാല്‍, പകരക്കാരനെ കണ്ടെത്താതെ ഡോട്മുണ്ട് കരാറില്‍ ഒപ്പുവെക്കില്ല. കഴിഞ്ഞ ദിവസം 43.64 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറിന് ആഴ്‌സണല്‍ തയ്യാറായെങ്കിലും ഡോട്മുണ്ട് നിരസിച്ചിരുന്നു.

ജെനോവയുടെ പതിനാറുകാരന്‍ മൊണാക്കോയിലെത്തി, ഇവന്‍ ടോട്ടിയുടെ പിന്‍ഗാമിയോ?
ഗാബോണ്‍ താരമാകട്ടെ മനസു കൊണ്ട് ആഴ്‌സണലിനൊപ്പമാണ്. കരാറിന് ജര്‍മന്‍ ക്ലബ്ബ് വിസമ്മതിച്ചത് താരത്തെ ക്ലബ്ബ് മീറ്റിംഗില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വോള്‍സ്ബര്‍ഗിനെതിരായ മത്സരത്തില്‍ ഓബമെയാംഗിന് സസ്‌പെന്‍ഷന്‍ നല്‍കി ക്ലബ്ബ് ശിക്ഷിച്ചു.

pierre

ബൊറുസിയ ഡോട്മുണ്ടിനായി വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 21 ഗോളുകള്‍ സീസണില്‍ നേടിക്കഴിഞ്ഞു പിയറി എമെറിക് ഓബമെയാംഗ്.

Story first published: Tuesday, January 30, 2018, 10:58 [IST]
Other articles published on Jan 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+