ആഴ്‌സനലിന് ഇത്തവണ ക്രിസ്തുമസ് ആഘോഷമില്ല, ഉത്തരവാദികള്‍ മാഞ്ചസ്റ്റര്‍ സിറ്റി !
ലണ്ടന്‍: ക്രിസ്തുമസ് ആഘോഷിക്കാന്‍ ഇത്തവണ ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലില്ല. ഇത്തവണത്തെ ക്രിസ്തുമസ് തങ്ങള്‍ ആഘോഷിക്കില്ലെന്ന് ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെങര്‍ വ്യക്തമാക്കി. കാരണം ടീമിന്റെ തോല്‍വിയാണെന്ന് കോച്ച് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാനമായി കളിച്ച മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ 1-2ന്റെ പരാജയമാണ് ആഴ്‌സനല്‍ ക്രിസ്തുമസ് ആഘോഷത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണം. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷം രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ വഴങ്ങി ഗണ്ണേഴ്‌സ് തോല്‍വിയിലേക്കു വീഴുകയായിരുന്നു.
ഈ പരാജയം ആഴ്‌സനലിന്റെ കിരീടസാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്തു. ലീഗില്‍ 17 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 34 പോയിന്റുമായി ആഴ്‌സനല്‍ പട്ടികയില്‍ നാലാമതാണ്. തലപ്പത്തു നില്‍ക്കുന്ന ചെല്‍സി ഒമ്പത് പോയിന്റ് മുന്നിലാണ്.

ക്രിസ്തുമസ് ആഷോഷത്തിന്റെ ഭാഗമായി താരങ്ങള്‍ കഴിഞ്ഞ സീസസണില്‍ ഫാന്‍സി ഡ്രസ് ധരിച്ച് പാര്‍ട്ടി നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇതു വേണ്ടെന്ന് സീനിയര്‍ താരങ്ങളായ പീറ്റര്‍ ചെക്ക് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.

സീനിയര്‍ ടീം ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നു വിട്ടുനിന്നതോടെ ചില സീനിയര്‍ താരങ്ങള്‍ ജൂനിയര്‍ ആഴ്‌സനല്‍ ടീമിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തതായും റിപോര്‍ട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications