Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്കാസെറ്റെ രണ്ടുവട്ടം... പീരങ്കിപ്പടയ്ക്ക് മുന്നില്‍ തലകുനിച്ച് വെസ്റ്റ്‌ബ്രോം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തിങ്കളാഴ്ച അര്‍ധരാത്രി നടന്ന മല്‍സരത്തില്‍ ആഴ്‌സനലിനു വിജയം. ഹോം മാച്ചില്‍ വെസ്റ്റ്‌ബ്രോമിനെ പീരങ്കിപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു. രണ്ടു ഗോളും പുതുതായി ടീമിലെത്തിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അലെക്‌സാണ്ടര്‍ ലക്കാസറ്റെയുടെ വകയായിരുന്നു. ഇരുപകുതികളിലുമായാണ് താരം ലക്ഷ്യം കണ്ടത്.

1

20ാം മിനിറ്റിലാണ് ലക്കാസെറ്റെ ആഴ്‌സനലിന്റെ ആരാധകരെ ആവേശത്തിലാക്കി ലക്കാസറ്റെ നിറയൊഴിച്ചത്. അലെക്‌സിസ് സാഞ്ചസിന്റെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

2

67ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലക്കാസെറ്റെ രണ്ടാം ഗോളും നേടി ഗണ്ണേഴ്‌സിന്റെ വിജയമുറപ്പിച്ചു. ആരോണ്‍ റെംസിയെ വെസ്റ്റ്‌ബ്രോം അലന്‍ നിയോം ബോക്‌സിനുള്ളില്‍ വലിച്ചിട്ടപ്പോള്‍ പെനല്‍റ്റി നല്‍കാന്‍ റഫറിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. സീസണില്‍ ആറു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ആഴ്‌സനലിന്റെ മൂന്നാമത്തെ ജയമായിരുന്നു ഇത്. രണ്ടു കളികളില്‍ പരാജയം നേരിട്ട ഗണ്ണേഴ്‌സ് ഒന്നില്‍ സമനില വഴങ്ങി. 10 പോയിന്റോടെ ലീഗ് പട്ടികയില്‍ ഗണ്ണേഴ്‌സ് ഏഴാംസ്ഥാനത്താണ്.

Story first published: Tuesday, September 26, 2017, 11:02 [IST]
Other articles published on Sep 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+