Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ഫുട്‌ബോള്‍; മിനര്‍വയെ ഞെട്ടിച്ച് ആരോസ്, ഷില്ലോങിനും ജയം

ദില്ലി: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ആരോസ് നിലവിലെ ചാമ്പ്യന്‍ മിനര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലജോങ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനേയും തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്്യന്‍ ആരോസ് മിനര്‍വയെ കീഴ്‌പ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഷില്ലോങ് ലജോങ് 3-2 എന്ന സ്‌കോറിനും കീഴ്‌പ്പെടുത്തി.

പ്രോ വോളി ലീഗ്; കാലിക്കറ്റിന് മുന്നില്‍ മുട്ടുമടക്കി മുംബയും
ഐ ലീഗ് 12-ാം എഡിഷനില്‍ ആരോസിന്റെ അഞ്ചാം വിജയമാണിത്. ജയത്തോടെ അവര്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. മിനര്‍വ പട്ടികയില്‍ 9-ാം സ്ഥാനത്താണ്. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകളും നേടി ആരോസ് ജയം ഉറപ്പിച്ചിരുന്നു. രോഹിത് ദാനു(38), റഹീം അലി(47) എന്നിവരാണ് ആരോസിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. 69-ാം മിനിറ്റില്‍ മൊയിനുദ്ദീന്‍ ഖാന്‍ മിനര്‍വയ്ക്കായി ആശ്വാസ ഗോള്‍ നേടി.

ileague

മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലജോങ് ആവേശജയമാണ് സ്വന്തമാക്കിയത്. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള അവര്‍ ജയത്തോടെ ലീഗില്‍ സജീവമാകുകയും ചെയ്തു. സാമുവെല്‍ കിന്‍ഷിയുടെ ഇരട്ടഗോളുകളാണ് ഷില്ലോങ്ങിന്റെ ജയം എളുപ്പമാക്കിയത്. 36, 45 മിനിറ്റുകളിലായിരുന്നു കിന്‍ഷിയുടെ ഗോളുകള്‍. എന്നാല്‍, വില്ലിസ് പ്ലാസ(53), ആന്റണി വോള്‍ഫെ(71) എന്നിവരുടെ ഗോളുകളില്‍ ചര്‍ച്ചില്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ നോറെം മഹേഷ് സിങ് ഷില്ലോങ്ങിനായി വിജയഗോള്‍ നേടി. തോറ്റെങ്കിലും ചര്‍ച്ചില്‍ ബ്രദേഴ്‌സ് 29 പോയന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തുണ്ട്.

Story first published: Wednesday, February 6, 2019, 13:11 [IST]
Other articles published on Feb 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+