Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; കാലിക്കറ്റിന് മുന്നില്‍ മുട്ടുമടക്കി മുംബയും

കൊച്ചി: പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസിന് രണ്ടാം ജയം. ആവേശകരമായ പോരാട്ടത്തില്‍ കാലിക്കറ്റ് യു മുംബയെ ആണ് കീഴടക്കിയത്. സ്‌കോര്‍ 15-10, 12-15, 15-13, 14-15, 15-9. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടമാണ് കാഴ്ചവെച്ചതെങ്കിലും അവസാന സെറ്റില്‍ മുംബയ്ക്ക് നിലയുറപ്പിക്കാന്‍ ആയില്ല. സി അജിത്ലാലിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് രണ്ടാം ജയം നേടിക്കൊടുത്തത്.
ടീം ഇന്ത്യക്കു മുന്നറിയിപ്പ്!! ആദ്യ ടി20യില്‍ വനിതാ ടീമിനെ തകര്‍ത്തെറിഞ്ഞ് ന്യൂസിലാന്‍ഡ്
ആദ്യസെറ്റില്‍ പിറകില്‍നിന്നും തിരിച്ചടിച്ച് കാലിക്കറ്റ് സെറ്റ് സ്വന്തമാക്കുകയായിരുന്നു. അജിത് ലാലിന്റെ സ്മാഷുകള്‍ക്ക് മുന്‍പില്‍ മുംബൈ അടിയറവ് പറഞ്ഞു. രണ്ടാം സെറ്റില്‍ മുംബൈ ശക്തമായി തിരിച്ചുവന്നു. മുംബയുടെ ദീപേഷ് കുമാര്‍ തിളങ്ങിയപ്പോള്‍ 12-15 എന്ന സ്‌കോറില്‍ ടീം ജയിച്ചു കയറി. എന്നാല്‍, ഒപ്പത്തിനൊപ്പം നിന്ന മൂന്നാം സെറ്റില്‍ കാലിക്കറ്റ് 15-13ന് സെറ്റ് സ്വന്തമാക്കി.

pvl

നാലാം സെറ്റിലാണ് മത്സരത്തിലെ ഏറ്റവും ശക്തമായ പോരാട്ടം നടന്നതെന്നുപറയാം. ഓരോ പോയന്റിനുമായി ഇരു ടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചതോടെ കളി ഇരു ഭാഗത്തേക്കുമായി മാറി മറിഞ്ഞു. എന്നാല്‍ അവസാന നിമിഷം നടത്തിയ കുതിപ്പില്‍ മുംബ 14-15ന് സെറ്റ് സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മുംബ പോരാട്ടവീര്യം കാട്ടാതെയാണ് കീഴടങ്ങിയത്. സൂപ്പര്‍ പോയന്റ് വിളിക്കുന്നതിലെ പിഴവും ടീമിന് തിരിച്ചടിയായി. ആദ്യ കളിയില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ തോല്‍പ്പിച്ച കാലിക്കറ്റ് ഇതോടെ പോയന്റ് പട്ടികയില്‍ മുന്നിലെത്തി. ബുധനാഴ്ച കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. കൊച്ചി ആദ്യ കളിയില്‍ യു മുംബയെ തോല്‍പ്പിച്ചിരുന്നു.

Story first published: Wednesday, February 6, 2019, 12:40 [IST]
Other articles published on Feb 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+