ടീം ഇന്ത്യക്കു മുന്നറിയിപ്പ്!! ആദ്യ ടി20യില്‍ വനിതാ ടീമിനെ തകര്‍ത്തെറിഞ്ഞ് ന്യൂസിലാന്‍ഡ്
വെല്ലിങ്ടണ്‍: ഏകദിന പരമ്പരയ്ക്കു പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു മുന്നറിയിപ്പ്. ന്യൂസിലാന്‍ഡിന്റെ വനിതാ ടീമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും മുന്നറിയിപ്പ് നല്‍കിയത്. വനിതാ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ റണ്‍സിന് കിവികള്‍ ഇന്ത്യയെ 23 റണ്‍സിനു തകര്‍ത്തെറിയുകയായിരുന്നു.
ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തുകയും ചെയ്തു. നേരത്തേ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത ഇന്ത്യക്കു ടി20യില്‍ ശകതമായ തിരിച്ചടിയാണ് ആതിഥേയര്‍ നല്‍കിയിരിക്കുന്നത്.

ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍
ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. ട്വന്റി20 ക്രിക്കറ്റില്‍ നിന്നും അധികം വൈകാതെ വിരമിക്കുമെന്ന് സൂചന നല്‍കിയ സൂപ്പര്‍ താരം മിതാലി രാജിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 159 റണ്‍സ് നേടി. ഓപ്പണര്‍ സോഫി ഡെവിന്റെ (62) ഫിഫ്റ്റിയാണ് കിവികളെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. 48 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സോഫിയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ആമി സാറ്റേര്‍ത് വെയ്റ്റ് (33), കെയ്റ്റി മക്കായ് (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

പൊരുതിയത് രണ്ടു പേര്‍ മാത്രം
മറുപടി ബാറ്റിങില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. അഞ്ചു പന്ത് ബാക്കി നില്‍ക്കെ 136 റണ്‍സില്‍ ഹര്‍മന്‍പ്രീതും സംഘവും കൂടാരത്തില്‍ തിരിച്ചെത്തി.34 റണ്‍സെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.ഒരു വിക്കറ്റിന് 101 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ 136ല്‍ പുറത്തായത്.
ബാറ്റിങ് സെന്‍സേഷന്‍ സ്മൃതി മന്ദാനയും (58) ജെമീമ റോഡ്രിഗസും (39) മാത്രമേ ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് (17) രണ്ടക്കം തികച്ച മറ്റൊരു താരം. 34 പന്തില്‍ ഏഴു ബൗണ്ടറികളു മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്. സ്മൃതിയുടെ പുറത്താവലാണ് കളിയില്‍ വഴിത്തിരിവായത്. പിന്നീട് ഇന്ത്യക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.
ന്യൂസിലാന്‍ഡിനായി ലിയ തഹൂഹു മൂന്നു വിക്കറ്റെടുത്തപ്പോള്‍ ലെയ് കാസ്പറെക്ക്, അമേലിയ കേര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ന്യൂസിലാന്‍ഡിന്റെ തിരിച്ചുവരവ്
ഏകദിന പരമ്പര ഇന്ത്യക്കു 1-2നു കൈവിട്ട ന്യൂസിലാന്‍ഡിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ടി20യിലെ ആദ്യ കളിയില്‍ കണ്ടത്. ഏകദിന പരമ്പരയിലെ അപ്രസക്തമായ മൂന്നാമത്തെ കളിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയ ന്യൂസിലാന്‍ഡ് ടി20യിലും ഇതാവര്‍ത്തിക്കുകയായിരുന്നു.
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ അടുത്ത കളി ഈ മാസം എട്ടിന് ഓക്ക്‌ലാന്‍ഡില്‍ നടക്കും. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ മല്‍സരത്തില്‍ ജയിച്ചേ തീരൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications