ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. രണ്ട് പേരും തങ്ങളുടേതായ ശൈലികൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചവരാണ്. ഇരുവരും കരിയറിന്റെ അവസാന സമയത്തിലൂടെ കടന്ന് പോവുകയാണെന്ന് പറയാം. ലയണല്‍ മെസി അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരുവശത്ത് ആരംഭിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ മെസി ഉള്‍പ്പെട്ടിട്ടുണ്ട്.
റൊണാള്‍ഡോ ഇതിനോടകം വിരമിക്കല്‍ സൂചന നല്‍കിക്കഴിഞ്ഞു. എന്തായാലും രണ്ട് പേരും തങ്ങളുടേതായ പ്രതിഭകൊണ്ട് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചവരാണ്. ഇവരില്‍ ആരാണ് ബെസ്റ്റ് എന്ന് പറയുക വളരെ പ്രയാസമാണെന്ന് തന്നെ പറയാം. മെസിക്കും റൊണാള്‍ഡോയ്ക്കും വലിയ ആരാധക പിന്തുണയുള്ളതിനാല്‍ ഇവരില്‍ ആരാണ് കേമനെന്നത് സംബന്ധിച്ചുള്ള ചര്‍ച്ച ഇപ്പോഴും സജീവമായി തുടരുന്നു. എന്നാല്‍ മുന്‍ ബയേണ്‍ മ്യൂണിക് സൂപ്പര്‍ താരം ആര്യന്‍ റോബന്‍ തന്റെ ഗോട്ട് മെസിയാണെന്നും ഇതിന്റെ കാരണവും പറഞ്ഞിരിക്കുകയാണ്.
മെസി ട്രിക്കുകള്‍ ഉപയോഗിക്കാറില്ല
നിരവധി പ്രതിഭകളുടെ പേരുകള്‍ മികച്ചവരുടേതായി പലരും പറയുന്നുണ്്. എന്നാല്‍ മെസിയിലേക്ക് വരുമ്പോള്‍ മറ്റെല്ലാം അപ്രസക്തമാണ്. ഏറ്റവും മികച്ചവന്‍ അവനാണ്. എല്ലാ തരത്തിലും മെസിയാണ് ബെസ്റ്റ്. എപ്പോഴും ഞാന്‍ ചോദിക്കാറുണ്ട് മെസി എന്തെങ്കിലും ട്രിക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെന്നാണ് അതിനുള്ള ഉത്തരം. എല്ലാം വേഗത്തില്‍ ചെയ്യുന്ന ആളാണ് മെസി. മികച്ച നിയന്ത്രണവും വേഗവും ലക്ഷ്യബോധവും മെസിക്കുണ്ട്' ആര്യന്‍ റോബന്‍ പറഞ്ഞു.
മെസി ജന്മസിദ്ധമായി ഫുട്‌ബോള്‍ കഴിവ് ലഭിച്ച താരമാണ്. അത് അദ്ദേഹത്തിന്റെ ശൈലിയില്‍ നിന്ന് തന്നെ വ്യക്തം. എന്നാല്‍ മെസിയുടെ ഈ കഴിവ് റൊണാള്‍ഡോയ്ക്കില്ലെന്ന് പറയാം. റൊണാള്‍ഡോ കഠിനാധ്വാനംകൊണ്ട് തന്റെ പ്രകടനം മെച്ചപ്പെടുത്തിയ താരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉയര്‍ച്ചക്ക് പിന്നില്‍ സൃഷ്ടിച്ചെടുത്ത കഴിവുകളാണെന്ന് പറയാം. എന്നാല്‍ മെസി തന്റെ സ്വാഭാവികമായ കഴിവുകളിലൂടെ വളര്‍ന്ന താരമാണ്.

കണക്കുകളില്‍ മെസിക്ക് മുന്‍തൂക്കം
മെസി ബാഴ്‌സലോണക്കായും റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായും കളിച്ചിരുന്ന സമയത്തെ കളിക്കുകള്‍ നോക്കുമ്പോള്‍ മെസിയെക്കാള്‍ അല്‍പ്പം മുന്നിട്ട് നില്‍ക്കുന്നത് റൊണാള്‍ഡോയായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡ് വിട്ടതോടെ റൊണാള്‍ഡോയുടെ കരിയര്‍ മാറി മറിഞ്ഞു. പിന്നീട് ദേശീയ ടീമിനൊപ്പവും കാര്യമായൊന്നും ചെയ്യാന്‍ റൊണാള്‍ഡോക്ക് സാധിച്ചില്ല. ഇതോടെ റൊണാള്‍ഡോയുടെ ഗ്രാഫ് താഴോട്ട് പോയി. യുവന്റ്‌സിനൊപ്പവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും കാര്യമായൊന്നും ചെയ്യാന്‍ റൊണാള്‍ഡോയ്ക്കായില്ല.
എന്നാല്‍ മെസി ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് പോയത് കാര്യമായി ഗുണം ചെയ്തില്ലെങ്കിലും അര്‍ജന്റീനക്കൊപ്പം കസറാന്‍ മെസിക്ക് സാധിച്ചു. അര്‍ജന്റീനയെ ലോകകപ്പ് കിരീടം ചൂടിക്കാന്‍ മെസിക്കായി. എട്ട് തവണ ബാലന്‍ദ്യോറിലും മെസി മുത്തമിട്ടു. ഇപ്പോഴത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മെസി റൊണാള്‍ഡോയേക്കാള്‍ മികച്ചവനാണെന്ന് നിസംശയം പറയാം. നിലവില്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിക്കായി കളിുക്കുമ്പോള്‍ റൊണാള്‍ഡോ സൗദി ലീഗില്‍ അല്‍ നാസറിനുവേണ്ടി കളിക്കുകയാണ്.