Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ അത് സംഭവിച്ചേക്കും, ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നു!!

messi

മാഡ്രിഡ്: സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്‌സലോണയുടെ ആരാധകര്‍ ഭയപ്പെട്ടത് ഒടുവില്‍ സംഭവിക്കാന്‍ പോലവുന്നു. അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി ബാഴ്‌സ വിടാനൊരുങ്ങുന്നതായി സൂചന. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നത് അദ്ദേഹം തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുന്നത് ഇതിനു മുന്നോടിയായാണെന്നാണ് അഭ്യൂഹങ്ങള്‍. 2021 ജൂണിലാണ് ബാഴ്‌സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിക്കുന്നത്. കരാര്‍ അവസാനിച്ച ശേഷം മെസ്സി ബാഴ്‌സ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയായിരിക്കെ ബാഴ്‌സയുടെ അക്കാദമിയിലൂടെ കളിച്ച് വളര്‍ന്ന മെസ്സി കരിയറിലുടനീളം അവര്‍ക്കു വേണ്ടി മാത്രമേ കുപ്പായമണിഞ്ഞിട്ടുള്ളൂ. എന്നാല്‍ ക്ലബ്ബിന്റെ ഇപ്പോഴത്തെ മോശം പ്രകടനവും ടീം മാനേജ്‌മെന്റുമായും ബാഴ്‌സയുടെ ഭരണരംഗത്തുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ക്ലബ്ബ് വിടാന്‍ മെസ്സിയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

ബന്ധം വഷളായി

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ മുമ്പ് വരെ മെസ്സി ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കുമെന്ന് തന്നെയായിരുന്നു വിവരം. എന്നാല്‍ ക്ലബ്ബിന്റെ ഇപ്പോഴത്തെ മോശം പ്രകടനങ്ങളും തലപ്പത്തെ കെടുകാര്യസ്ഥതയും മെസ്സിയെ അസ്വസ്ഥനാക്കുകയുമായിരുന്നുവെന്ന് സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ മനു കറേനോ ഒരു റേഡിയോ ചാനലില്‍ പറയുന്നു.
ബാഴ്‌സ ടീം മാനേജ്‌മെന്റുമായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ മെസ്സിക്കു നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടോമു, കോച്ചിങ് സ്റ്റാഫ് എന്നിവരുമായെല്ലാമുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. താരങ്ങളെ ടീം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിലും മെസ്സി സംതൃപ്തനായിരുന്നില്ലെന്നാണ് വിവരം.

ക്ലബ്ബ് പണമിറക്കുന്നില്ല

ബാഴ്‌സയുടെ പല തീരുമാനങ്ങളിലും താന്‍ അസംതൃപ്തനാണെന്ന് മെസ്സി അടുപ്പമുള്ള പലരോടും തുറന്നു പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ നഷ്ടപ്രതാപം വീണ്ടെടുക്കണമെങ്കില്‍ കൂടുതല്‍ പണമിറക്കി മികച്ച കളിക്കാരെ ബാഴ്‌സ ടീമിലേക്കു കൊണ്ടു വരണമെന്നാണ് മെസ്സിയുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ ക്ലബ്ബ് അലംഭാവം കാണിക്കുന്നത് മെസ്സിയെ ചൊടിപ്പിച്ചിട്ടുണ്ട്.
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ പിഎസ്ജിയില്‍ നിന്നും തിരികെ കൊണ്ടു വരണമെന്നത് മെസ്സി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇത് മുഖവിലയ്‌ക്കെടുക്കാത്തതും മെസ്സിയെ നിരാശനാക്കിയിരുന്നു.

തന്നെ കുറ്റപ്പെടുത്തുന്നു

ബാഴ്‌സയുടെ ക്യാപ്റ്റനായതിനാല്‍ തന്നെ ടീമിന്റെ ഇപ്പോഴത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ മെസ്സിയാണ് നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുന്നത്. ഇതും താരത്തെ അലട്ടുന്നുണ്ട്. മുഴുവന്‍ പഴിയും തന്റെ മേല്‍ ചുമത്തുന്നത് ശരിയല്ലെന്നും മല്‍സരങ്ങളില്‍ കോച്ചെടുക്കുന്ന തീരുമാനങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ വരുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നേരത്തേ നെയ്മറെ ടീമിലേക്കു തിരികെ കൊണ്ടു വരണമെന്ന ആവശ്യവുമായിയ ബന്ധപ്പെട്ട് ടീം ഡയറക്ടര്‍മാരില്‍ ഒരാളായ എറിക് അബിദാല്‍, കോച്ച് ക്വിക്വെ സെയ്റ്റന്‍ എന്നവരുമായി മെസ്സി ചര്‍ച്ച ചെയ്തിരുന്നെങ്കിലും രണ്ടു പേരും ഇതിനോട് അത്ര അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല.
ഈ വര്‍ഷം ജൂണ്‍ 10ന് മെസ്സിക്കു ബാഴ്‌സ വിടാനുള്ള ഓപ്ഷന്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ 2021 ജൂണ്‍ 30ന് കരാര്‍ അവസാനിക്കുന്നതു വരെ തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബാഴ്‌സ അടുത്ത വര്‍ഷം ക്ലബ്ബ് വിടുകയാണെങ്കില്‍ അത് ബാഴ്‌സയ്ക്കു കനത്ത ആഘാതമായി മാറും. താരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനൊപ്പം മതിയായ പിന്തുണയും നല്‍കുകയെന്ന വഴി മാത്രമേ ഇനി ബാഴ്‌സയ്ക്കു മുന്നിലുള്ളൂ.

Story first published: Friday, July 3, 2020, 13:15 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+