അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി; പ്രമുഖ താരം ലോകകപ്പില്‍ നിന്നും പുറത്ത്
ബാഴ്‌സലോണ: ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി മാനുവല്‍ ലാന്‍സീനി ടീമില്‍ നിന്നും പുറത്ത്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായത്. ലാന്‍സീനിക്ക് ലോകകപ്പില്‍ കളിക്കാനാകില്ലെന്നും നാട്ടിലേക്ക് മടങ്ങുകയാണെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം വെസ്റ്റ് ഹാമിന്റെ മിഡ്ഫീല്‍ഡറായ ലാന്‍സീനിക്ക് കാല്‍മുട്ടിനാണ് പരിക്കേറ്റത്. അടുത്തയാഴ്ച റഷ്യയിലെത്താനിരിക്കെ ആദ്യ ഇലവനില്‍ സ്ഥാനം നേടുമെന്ന് കരുതപ്പെട്ടിരുന്ന ലാന്‍സീനിയുടെ അസാന്നിധ്യം പരിശീലകന്‍ യോര്‍ഗെ സാംപോളിക്ക് തലവേദനയായി. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ താരത്തെ ടീമിലെടുക്കേണ്ട സ്ഥിതിയിലാണ് അര്‍ജന്റീന.

കഴിഞ്ഞ ലോകകപ്പില്‍ റണ്ണറപ്പുകളായ അര്‍ജന്റീനയ്ക്ക് നേരത്തെ ഒന്നാം നമ്പര്‍ ഗോളി റൊമേരോയെയും നഷ്ടമായിരുന്നു. യോഗ്യതാ മത്സരത്തില്‍ കിതച്ചെത്തിയ ടീമിന് ലോകകപ്പില്‍ എത്രമാത്രം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ആരാധകര്‍ ആശങ്കപ്പെടവെ ടീം അംഗങ്ങളുടെ പരിക്കും അര്‍ജന്റീനയക്ക് വിനയാവുകയാണ്.
ക്രൊയേഷ്യ, നൈജീരിയ, ഐസ്‌ലന്‍ഡ് എന്നിങ്ങനെ ശക്തര്‍ ഉല്‍പ്പെടുന്ന ഗ്രൂപ്പിലാണ് അര്‍ജന്റീന. ഗ്രൂപ്പ് ഘട്ടത്തിലെ മുന്നേറ്റം നിര്‍ണായകമാകുമെന്നാണ് ഇതിഹാസതാരം മറഡോണയുടെ വിലയിരുത്തല്‍. സൂപ്പര്‍താരം ലയണല്‍ മെസ്സി ടീമിലുണ്ടെങ്കിലും സഹതാരങ്ങളില്‍ നിന്നും കാര്യമായ പിന്തുണയില്ലാത്തത് അര്‍ജന്റീനയെ കാര്യമായി ബാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications