Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോട് തോറ്റതിന്റെ ക്ഷീണം തീര്‍ന്നു... കപ്പടിച്ച് അര്‍ജന്റൈന്‍ യുവസൈന്യം, വീഡിയോ

കപ്പടിച്ച് അര്‍ജന്റൈന്‍ യുവസൈന്യം | Oneindia Malayalam

മാഡ്രിഡ്: ഇന്ത്യയുടെ ചരിത്രവിജയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കോട്ടിഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ലാറ്റിന്‍ പവര്‍ഹൗസുകളായ അര്‍ജന്റീനയ്ക്കു കിരീടം. സ്‌പെയിനില്‍ നടന്ന അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പില്‍ യൂറോപ്പില്‍ നിന്നുള്ള റഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്.

നേരത്തേ പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ നാഴികക്കല്ലായി മാറിയ ടീമിന്റെ അദ്ഭുതപ്പെടുത്തുന്ന വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ ഇന്ത്യന്‍ ചുണക്കുട്ടികള്‍ അട്ടിമറിച്ചത്.

വിജയഗോള്‍ എക്‌സ്ട്രാടൈമില്‍

വിജയഗോള്‍ എക്‌സ്ട്രാടൈമില്‍

എക്‌സ്ട്രാടൈമിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് റഷ്യയെ അര്‍ജന്റീന 2-1ന് മറികടന്നത്. നിശ്ചിത സമയത്തു സ്‌കോര്‍ 1-1നു അവസാനിച്ചതോടെയാണ് കളി അധികസമയത്തേക്കു നീണ്ടത്.
ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു മല്‍സരത്തില്‍ അര്‍ജന്റീന ഒപ്പമെത്തിയത്. എന്നാല്‍ നിശ്ചിത സമയത്ത് ഇരുടീമിനും ബ്രേക്ത്രൂ നേടാന്‍ കഴിഞ്ഞില്ല.

ആദ്യം അക്കൗണ്ട് തുറന്ന് റഷ്യ

ആദ്യം അക്കൗണ്ട് തുറന്ന് റഷ്യ

അര്‍ജന്റീനയെ ഞെട്ടിച്ച് 11ാം മിനിറ്റില്‍ ഐഗര്‍ ഡിവീവിലൂടെ റഷ്യ മുന്നിലെത്തിയിരുന്നു. നാലു മിനിറ്റിനുള്ളില്‍ ഫക്യുന്‍ഡോ കൊളീഡിയോ അര്‍ജന്റീനയ്ക്കു സമനില നേടിക്കൊടുത്തു. രണ്ടാംപകുതിയിലും സ്‌കോര്‍ 1-1ന് തുടര്‍ന്നതോടെ കളി അധികസമയത്തെത്തി. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുമെന്നിരിക്കെയാണ് എക്‌സ്ട്രാടൈമിന്റെ രണ്ടാംപകുതിയില്‍ അലന്‍ മറിനെല്ലിയിലൂടെ അര്‍ജന്റീന വിജയവും കിരീടവുമുറപ്പിച്ച ഗോള്‍ കണ്ടെത്തിയത്.

ഫൈനലിലേക്കുള്ള വഴി

ഫൈനലിലേക്കുള്ള വഴി

ലാറ്റിനമേരിക്കയിലെ തന്നെ മറ്റൊരു അതികായന്‍മാരായ ഉറുഗ്വേയെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കലാശക്കളിക്കു അര്‍ഹത നേടിയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് അര്‍ജന്റീന ഉറുഗ്വേയെ വീഴ്ത്തുകയായിരുന്നു. നിശ്ചിതസമയത്തും അധികസമയത്തും സ്‌കോര്‍ ഗോള്‍രഹിതമായിരുന്നു.
അതേസമയം, മറ്റൊരു സെമി ഫൈനലില്‍ വെനിസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റഷ്യ പരാജയപ്പെടുത്തിയത്.

കൊളീഡിയോ മികച്ച താരം

ഫൈനലിലെ സമനില ഗോളുള്‍പ്പെടെ ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ അര്‍ജന്റൈന്‍ താരം ഫക്യുന്‍ഡോ കൊളീഡിയോ ആണ് ചാംപ്യന്‍ഷിപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അര്‍ജന്റീനയുടെ തന്നെ ജെറോനിമോ പോര്‍ത്തൗ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞടുക്കപ്പെട്ടു. മികച്ച കോച്ചിനുള്ള പുരസ്‌കാരം അര്‍ജന്റൈന്‍ പരിശീലകനായ ലയണല്‍ സ്‌കലോനിക്കാണ്. അടുത്തിടെ സീനിയര്‍ ടീമിന്റെയും താല്‍ക്കാലിക കോച്ചായി സ്‌കലോനിയെ നിയമിച്ചിരുന്നു.

വിജയഗോള്‍ കാണാം

റഷ്യക്കെതിരായ ഫൈനലില്‍ എക്‌സ്‌ട്രൈടൈമിന്റെ രണ്ടാം പകുതിയില്‍ അലന്‍ മറിനെല്ലി അര്‍ജന്റീനയുടെ വിജയഗോള്‍ നേടുന്നു

ആഘോഷ പ്രകടനം

റഷ്യയെ പരാജയപ്പെടുത്തി കോട്ടിഫ് കപ്പ് ചാംപ്യന്‍മാരായ അര്‍ജന്റീന ടീമിന്റെ ആഹ്ലാദപ്രകടനം

Story first published: Thursday, August 9, 2018, 11:34 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+