Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പ്; അര്‍ജന്റീന നേടുമോ

കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പ്... അതാണ് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ടീമിന് ഈ ലോകകപ്പ് കാത്തുവച്ചിരിക്കുന്നത്. എന്നും ഫുട്‌ബോള്‍ പ്രേമികളുടെ ഹരമായ അര്‍ജന്റീന അവസാനമായി ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയിട്ട് 24 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ ഫുട്‌ബോളിന്റെ കളിത്തൊട്ടിലായ ബ്രസീലില്‍ ലോകകപ്പ് വീണ്ടുമെത്തിയപ്പോള്‍ സെമി കളിക്കാന്‍ അര്‍ജന്റീനയും.

ഇതിഹാസ താരം മറഡോണയുടെ ടീമാണെങ്കിലും രണ്ട് തവണ മാത്രമേ അര്‍ജന്റീനക്ക് ലോകകപ്പ് ഉയര്‍ത്താനായുള്ള. രണ്ട് തവണ ഫൈനലില്‍ പുറത്താകാനായിരുന്നു അവരുടെ വിധി. 1990 ലെ ഇറ്റലി ലോകകപ്പിലാണ് അര്‍ജന്റീന ഒടുവില്‍ സെമി ഫൈനല്‍ കളിച്ചത്. സെമിയില്‍ വിജയിച്ചെങ്കിലും ഫൈനലില്‍ ജര്‍മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. പിന്നീടിങ്ങോട്ട് ലോകകപ്പില്‍ അര്‍ജന്റീനക്ക് പറയാന്‍ വലിയ വിശേഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

1978 ല്‍ ആദ്യ കിരീടം

1978 ല്‍ ആദ്യ കിരീടം

1930 ലെ ഉറുഗ്വേ ലോകകപ്പില്‍ ഫൈനലില്‍ ഉറുഗ്വേയോട് തോറ്റതാണ് അര്‍ജന്റീന, പിന്നീടൊരു ഫൈനല്‍ മത്സരത്തിന് 48 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ 1978 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന കപ്പുയര്‍ത്തി.

രണ്ടാം കിരീടം

രണ്ടാം കിരീടം

ഒരു ചെറിയഇടവേള. ഒരു ലോകകപ്പിന്റെ ഇടവേള. 1986 ല്‍ വീണ്ടും ലോകകപ്പ് അര്‍ജന്റീനയുടെ കയ്യില്‍. മറഡോണയുടെ അര്‍ജന്റീന....

ആ ലോകകപ്പ്... പിന്നെന്തായി

ആ ലോകകപ്പ്... പിന്നെന്തായി

അടുപ്പിച്ച് രണ്ട് ലോകകപ്പുകള്‍ നേടിയതിന്റെ ആവേശം 1990 ലും അര്‍ജന്റീന പ്രകടമാക്കി. എന്നാല്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ തോറ്റ് മടങ്ങാനായിരുന്നു വിധി. പിന്നീട് ഒരു ലോകകപ്പ് സെമി കളിക്കാന്‍ അര്‍ജന്റീനക്ക് കാത്തിരിക്കേണ്ടി വന്നത് 24 വര്‍ഷങ്ങള്‍...

മറഡോണയുടെ അന്ത്യം

മറഡോണയുടെ അന്ത്യം

ലോകകപ്പിലെ മറഡോണയുടെ അന്ത്യമായിരുന്നു ആ ലോകകപ്പ്. 1994 ല്‍ അമേരിക്കയില്‍ നടന്ന് ലോകകപ്പ്. മരുന്നടിയുടെ പേരില്‍ മറഡോണയെ പുറത്താക്കി. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്ത്.

1998 ലെ ഫ്രഞ്ച് ലോകകപ്പ്

1998 ലെ ഫ്രഞ്ച് ലോകകപ്പ്

പ്രാഥമിക റൗണ്ടില്‍ എല്ലാ കളികളും ജയിച്ച അര്‍ജന്റീനക്ക് ആ മികവ് ക്വാര്‍ട്ടറില്‍ പുറത്തെടുക്കാനായില്ല. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍ ഹോളണ്ടിനോട് കീഴടങ്ങി.

2002 ല്‍ ദക്ഷിണ കൊറിയയിലെത്തിയപ്പോള്‍

2002 ല്‍ ദക്ഷിണ കൊറിയയിലെത്തിയപ്പോള്‍

അര്‍ജന്റീനയെ ഏറെ വിഷമിപ്പിച്ച് ലോകകപ്പ് മത്സരങ്ങളില്‍ ഒന്നായിരുന്നു അത്. പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്ത് പോകേണ് ഗതികേട്. കളിച്ച മൂന്ന് കളികളില്‍ രണ്ടെണ്ണത്തിലും തോറ്റ വര്‍ഷം.

2006

2006

2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലും ക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു അര്‍ജന്റീനയുടെ വിധി. പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ തകര്‍ത്ത അര്‍ജന്റീനക്ക് ക്വാര്‍ട്ടറില്‍ ജര്‍മനിയെ തോല്‍പിക്കാനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന പുറത്ത്.

2010 ലെ ആഫ്രിക്ക

2010 ലെ ആഫ്രിക്ക

ലോകകപ്പ് ആഫ്രിക്കയിലെത്തിയപ്പോള്‍ അര്‍ജന്റീന ഏറെ പ്രതീക്ഷയിലായിരുന്നു. പ്രാഥമിക റൗണ്ടിലെ അപരാജിത കുതിപ്പ്. പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോ തന്നെയായിരുന്നു ഇത്തവണത്തേയും ഇര. എന്നാല്‍ ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റ് മടങ്ങി.

2014 ബ്രസീല്‍

2014 ബ്രസീല്‍

വര്‍ഷം 24 കഴിഞ്ഞു. മെസ്സിയും ഹിഗൈ്വനും ഡി മരിയോയും ഒക്കെയുള്ള അര്‍ജന്റീന ഇതാ സെമി ഫൈനലില്‍ എത്തിയിരിക്കുന്നു. സെമിയില്‍ എതിരാളികള്‍ കരുത്തരായ ഹോളണ്ട്. എന്ത് സംഭവിക്കും... കാത്തിരുന്ന് കാണാം.

Story first published: Sunday, July 6, 2014, 12:14 [IST]
Other articles published on Jul 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+