Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന അടിമുടി മാറുമോ? ലയണല്‍ മെസ്സിയുടെ റോള്‍... പുതിയ കോച്ച് മനസ്സ് തുറക്കുന്നു

മെസ്സിയെക്കുറിച്ച് പുതിയ കോച്ച് മനസ് തുറക്കുന്നു | Oneindia Malayalam

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായ അര്‍ജന്റീന ലോകകപ്പിലേറ്റ തിരിച്ചടികള്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. വലിയ പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു. ലോകകപ്പ് ദുരന്തത്തെ തുടര്‍ന്നു ജോര്‍ജെ സാംപോളി പിന്നീട് പരിശീലകസ്ഥാനവും രാജിവച്ചു.

സ്ഥിരം പരിശീലകനെ കണ്ടെത്തുന്നതു വരെ ലയണല്‍ സ്‌കലോനിയെയും മുന്‍ താരം പാബ്ലോ അയ്മറിനെയും അര്‍ജന്റീനയുടെ താല്‍ക്കാലിക കോച്ചുമാരായി കുറച്ചു ദിവസം മുമ്പ് നിയമിച്ചിരുന്നു. സപ്തംബറില്‍ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കായി അര്‍ജന്റീനയെ തയ്യാറാക്കുകയാണ് ഇരുവരുടെയും ആദ്യ ദൗത്യം. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്ക് ടീമില്‍ അര്‍ഹിച്ച പരിഗണന തന്നെ ലഭിക്കുമെന്ന് സ്‌കലോനി അറിയിച്ചു.

മെസ്സിയുമായി സംസാരിച്ചിട്ടില്ല

മെസ്സിയുമായി സംസാരിച്ചിട്ടില്ല

പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെ മെസ്സിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്‌കലോനി പറഞ്ഞു. എന്നാല്‍ മെസ്സിക്ക് ടീമിലുള്ള പ്രാധാന്യം അറിയാമെന്നും അത് അനുസരിച്ചുള്ള പ്രധാന്യം തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ടീം 19ന് മുമ്പ്

പുതിയ ടീം 19ന് മുമ്പ്

ഈ മാസം 19ന് മുമ്പ് അര്‍ജന്റൈന്‍ ടീമിന്റെ പട്ടിക തയ്യാറാക്കി നല്‍കാനാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) സ്‌കലോനിയോടും അയ്മറിനോടും നിര്‍ദേശിച്ചിരിക്കുന്നത്. ടീമില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സ്‌കലോനി പറഞ്ഞു.

മെസ്സിയെ വിളിക്കാനുള്ള സമയമല്ല

മെസ്സിയെ വിളിക്കാനുള്ള സമയമല്ല

ടീമിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. അതേക്കുറിച്ച് അയ്മറുമായി ചര്‍ച്ച നടത്തുക പോലും ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മെസ്സിയുമായി വിളിച്ച് സംസാരിക്കേണ്ട സമയം ആയിട്ടില്ലെന്നും സ്‌കലോനി വ്യക്തമാക്കി.

മെസ്സിയുമായി അടുത്ത ബന്ധം

മെസ്സിയുമായി അടുത്ത ബന്ധം

ടീമിനെ പ്രഖ്യാപിച്ച ശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. മെസ്സിയെ നേരത്തേ അറിയാം. അടുത്ത ബന്ധമാണ് അദ്ദേഹവുമായുള്ളത്. അതുതൊണ്ടു തന്നെ മെസ്സിയുമായി സംസാരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും സ്‌കലോനി സൂചിപ്പിച്ചു.
മെസ്സിയോട് തികഞ്ഞ ആദരവാണുള്ളത്. അദ്ദേഹം അര്‍ഹിക്കുന്ന അതേ ആദരവ് തന്നെ തുടര്‍ന്നും നല്‍കുമെന്നും സ്‌കലോനി കൂട്ടിച്ചേര്‍ത്തു.

ഭാവിയെക്കുറിച്ച് വെളിപ്പെടുത്താതെ മെസ്സി

ഭാവിയെക്കുറിച്ച് വെളിപ്പെടുത്താതെ മെസ്സി

ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം ദേശീയ ടീമിനൊപ്പമുള്ള ഭാവിയെക്കുറിച്ച് മെസ്സി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകകപ്പിനു ശേഷം കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിച്ച അദ്ദേഹം ഇപ്പോള്‍ തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പം ചേര്‍ന്നു കഴിഞ്ഞു.
നേരത്തേ ഒരു തവണ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച മെസ്സി പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

മെസ്സിക്ക് സമയം നല്‍കൂ...

മെസ്സിക്ക് സമയം നല്‍കൂ...

ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ മെസ്സിക്ക് സമയം നല്‍കൂവെന്നാണ് നേരത്തേ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ ആവശ്യപ്പെട്ടത്. മെസ്സിയുടെ ഭാവി പരിപാടികള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നും കളിക്കണമന്നാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നതെന്നും ടാപ്പിയ പറഞ്ഞിരുന്നു.

Story first published: Tuesday, August 7, 2018, 12:14 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+