Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപ്പടിക്കാന്‍ അര്‍ജന്റീന റെഡി... ഇതു വെറും സാംപിള്‍, മെസ്സി ഹാട്രിക്കില്‍ ഹെയ്ത്തിയെ മുക്കി

മെസ്സിക്ക് ഹാട്രിക്ക്, അർജന്റീനക്ക് വിജയം | Oneindia Malayalam

ബ്യൂണസ് ഐറിസ്: ലോകകപ്പുയര്‍ത്താന്‍ തങ്ങള്‍ സജ്ജരാണെന്ന് തെളിയിച്ച് സന്നാഹ മല്‍സരത്തില്‍ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഹെയ്ത്തിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന മുക്കിയത്. മറ്റു സൗഹൃദ മല്‍സരങ്ങളില്‍ പെറു 2-0ന് സ്‌കോട്ട്‌ലന്‍ഡിനെയും അസര്‍ബെയ്ജാന്‍ 3-0ന് കിര്‍ഗിസ്താനെയും കൊസോവോ 3-0ന് അല്‍ബേനിയയെയും തോല്‍പ്പിച്ചു.

1

ലോകകപ്പിനായി റഷ്യയിലേക്കു പുറപ്പെടുംമുമ്പ് സ്വന്തം നാട്ടില്‍ അര്‍ജന്റീനയുടെ അവസാന മല്‍സരം കൂടിയായിരുന്നു ഹെയ്ത്തിക്കെതിരേയുള്ളത്. ക്യാപ്റ്റനും ഇതിഹാസതാരവുമായ ലയണല്‍ മെസ്സിയുടെ ഹാട്രിക്കാണ് അര്‍ജന്റീനയ്ക്കു ആധികാരിക ജയം സമ്മാനിച്ചത്. 18ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് മെസ്സി ഗോള്‍വേട്ട തുടങ്ങിയത്. 58, 66 മിനിറ്റുകളില്‍ വീണ്ടും വലകുലുക്കി മെസ്സി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. ടീമിന്റെ ഗോള്‍പട്ടിക തികച്ചത് സെര്‍ജിയോ അഗ്വേറോയായിരുന്നു.

2

മാര്‍ച്ചില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ സ്‌പെയിനിനോട് 1-6ന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയ ശേഷം അര്‍ജന്റീനയുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പിന് മുമ്പ് ഒരു സന്നാഹ മല്‍സരം കൂടിയാണ് അര്‍ജന്റീനയ്ക്കു ബാക്കിയുള്ളത്. അടുത്തയാഴ്ച ഇസ്രായേലുമായാണ് അര്‍ജന്റീന അവസാന സന്നാഹത്തില്‍ ഏറ്റുമുട്ടുന്നത്. ജൂണ്‍ 16ന് ഐസ്‌ലാന്‍ഡിനെതിരേയാണ് ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മല്‍സരം.

ഹെയ്ത്തിക്കെതിരേ ഇറങ്ങിയതോടെ ദേശീയ ടീമിനായി ഏറ്റവുമധികം തവണ ജഴ്‌സിയണിഞ്ഞ താരമെന്ന ജാവിയേര്‍ സനേറ്റിയുടെ റെക്കോര്‍ഡിനൊപ്പം ഹാവിയര്‍ മഷെറാനോയെത്തി. മഷെറാനോയുടെ 143ാമത് മല്‍സരമായിരുന്നു. മല്‍സരത്തിനു മുമ്പ് താരത്തെ ആദരിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, May 30, 2018, 9:35 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+