For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രണ്ട്‌ലി ആണെന്ന് അവരോട് പറ സാറേ.. ആറ് എന്നും എന്റെ ഒരു വീക്‌നെസാണ്, അര്‍ജന്റീനയ്‌ക്കെതിരേ കൊലവിളി!

സ്‌പെയിനിനോട് അര്‍ജന്റീനയ്‌ക്കേറ്റ കനത്ത തോല്‍വി ആഘോഷിക്കുകയാണ് എതിര്‍ ടീം ആരാധകര്‍

സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം അര്‍ജന്റീനയ്‌ക്കേറ്റ ദയനീയ തോല്‍വി ആഘോഷിക്കുകയാണ് ട്രോളര്‍മാര്‍. മുന്‍ യൂറോപ്യന്‍, ലോക ചാംപ്യന്‍മാരായ സ്‌പെയിനിനോട് ഒന്നിനെതിരേ ആറു ഗോളുകളുടെ കനത്ത പരാജയമാണ് അര്‍ജന്റീനയ്ക്കു നേരിട്ടത്. ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് ഇത്രയും വലിയ മാര്‍ജിനില്‍ അര്‍ജന്റീന പരാജയപ്പെടുന്നത്.

പരിക്കുമൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കാതിരുന്നതും ട്രോളന്‍മാര്‍ ശരിക്കും ആഘോഷിക്കുന്നുണ്ട്. അര്‍ജന്റീനയെ ട്രോളുമ്പോഴും ബ്രസീലിനെയും ഇതിനിടയില്‍ ട്രോളാനും ഇവര്‍ മറക്കുന്നില്ല. എന്തായാലും രസകരമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.

ഒന്നു നിര്‍ത്താന്‍ പറ സാറേ....

ഒന്നു നിര്‍ത്താന്‍ പറ സാറേ....

ഫ്രണ്ട്‌ലി ആണേലും അവരോട് ഒന്നു നിര്‍ത്താന്‍ പറ സാറേയെന്നായിരുന്നു ഒരു ട്രോള്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ സുരാജ് വെഞ്ഞാറമൂട് വൈകാരികമായി പറയുന്ന ഡയലോഗാണ് ഇവിടെ ചിരി പടര്‍ത്തുന്നത്.

 ഞാന്‍ പോവ്വാ, ഇല്ലേല്‍ വിരമിക്കാന്‍ തോന്നും

ഞാന്‍ പോവ്വാ, ഇല്ലേല്‍ വിരമിക്കാന്‍ തോന്നും

അര്‍ജന്റൈന്‍ ഇതിഹാസം മെസ്സിക്ക് ഇതിനേക്കാള്‍ വലിയ ട്രോള് ഇനി കിട്ടാനില്ല. പരിക്കിനെ തുടര്‍ന്നു തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും ഗാലറിയില്‍ ഇരുന്ന് മെസ്സി കാണുന്നതിന്റെ ദൃശ്യങ്ങളാണ് ട്രോളിലുള്ളത്.
ആറെണ്ണം കേറിയല്ലേയെന്ന് മെസ്സി സഹതാരത്തോട് ചോദിക്കുകയാണ്. ഇപ്പോ മനസ്സിലായോ ഇതാണ് ഞാന്‍ ഇറങ്ങാഞ്ഞത്. ഞാന്‍ പോവാണ്. ഇതൊക്കെ കണ്ടാല്‍ എനിക്കു വിരമിക്കാന്‍ തോന്നുവെന്നും മെസ്സി പറയുന്ന തരത്തിലാണ് ട്രോള്‍.

നിങ്ങള്‍ക്കിതൊക്കെ എങ്ങനെ പറ്റുന്നു?

നിങ്ങള്‍ക്കിതൊക്കെ എങ്ങനെ പറ്റുന്നു?

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ രംഗമാണ് ട്രോളിലുള്ളത്. തോറ്റെങ്കിലും നല്ല കളിയായിരുന്നു, ഇത്തവണ വേള്‍ഡ് കപ്പ് അര്‍ജന്റീന്ക്കു തന്നയെന്ന് അര്‍ജന്റീന ഫാന്‍ പറയുകയാണ്. നിങ്ങള്‍ക്കിതൊക്കെ എങ്ങനെ പറ്റുന്നെടാ ഉവ്വേയെന്ന് ഫുട്‌ബോള്‍ ആരാധകന്‍ തിരിച്ചു ചോദിക്കുന്നത്.

ശീലമായിക്കോളും

ശീലമായിക്കോളും

അര്‍ജന്റീനയ്‌ക്കൊപ്പം ബ്രസീലിനെയും ഒരു പോലെ ട്രോളുന്നതാണ് ഇത്. മീശമാധവനെന്ന ചിത്രത്തില്‍ അര്‍ജന്റീനയെ ജഗതി ശ്രീകുമാറിനോടും ബ്രസീലിനെ കൊച്ചിന്‍ ഹനീഫയോടുമാണ് ഉപമിച്ചിരിക്കുന്നത്.
ആദ്യമൊക്കെ ചെറിയ വിഷമം കാണും, പിന്നെ ശീലമായിക്കോളുമെന്ന് ബ്രസീല്‍ അര്‍ജന്റീനയെ ആശ്വസിപ്പിക്കുകയാണ്. ഞാന്‍ തന്നെ സ്വന്തം കാണികള്‍ക്കു മുന്നില്‍ സെവനപ്പല്ലേ കുടിച്ചത് അത്രയ്‌ക്കൊന്നും ഇല്ലല്ലോ ഇതെന്നും ബ്രസീല്‍ പറയുന്നു.

ആറ് പണ്ടേ ഒരു വീക്‌നെസ്

ആറ് പണ്ടേ ഒരു വീക്‌നെസ്

മുമ്പു നടന്ന മൂന്നു കളികളില്‍ അര്‍ജന്റീന ആറു ഗോളുകളുടെ തോല്‍വിയേറ്റുവാങ്ങിയതാണ് ട്രോളന്‍മാര്‍ കുത്തിപ്പൊക്കിയത്. ബ്രസീല്‍ 6 - അര്‍ജന്റീന 2, ബൊളീവിയ 6 - അര്‍ജന്റീന 1, സ്പയിന്‍ 6 - അര്‍ജന്റീന 1 എന്നിങ്ങനെ മുമ്പത്തെ സ്‌കോറുകള്‍ കൊടുത്തിരിക്കുന്നു.
ആറ് എന്നും എന്റെ ഒരു വീക്‌നെസാണ് ഹു...ഹു...ഹു എന്നു പുലിവാല്‍കല്ല്യാണത്തിലെ അര്‍ജന്റീനയെന്ന സലീം കുമാര്‍ പറയുന്നതാണ് ഇതിനൊപ്പമുള്ളത്.

ബ്രസീലിനെ കൊന്നോ?

ബ്രസീലിനെ കൊന്നോ?

ഇന്നലെ കളി കാണാന്‍ പറ്റിയില്ലെടാ, എന്തായി? ബ്രസീലിനെ ജര്‍മനി കൊന്നോയെന്ന് രാവിലെ അങ്ങാടിയിലേക്കു വരുന്ന അര്‍ജന്റീന ഫാന്‍ ചോദിക്കുകയാണ്.
ബ്രസീലൊക്കെ ജയിച്ചു നീ വേഗം ക്ലബ്ബിലേക്കു ചെല്ല് ഹൈലൈറ്റ്‌സ് ഉണ്ട്. ഇന്നലെ സ്‌പെയിനുമായിട്ടായിരുന്നു നിങ്ങളുടെ കളിയെന്ന് രണ്ടാമത്തോള്‍ പറയുന്നു. തുടര്‍ന്ന് ടെലിവിഷന്‍ സ്‌പെയിന്‍ 6- അര്‍ജന്റീന 1 എന്ന സ്‌കോര്‍ കണ്ട് അര്‍ജന്റീന ഫാന്‍ സ്തബ്ധനായി നില്‍ക്കുന്നത് കാണാം..

വല്ല്യേട്ടന്‍ ഇല്ലാത്ത് ഭാഗ്യമായി

വല്ല്യേട്ടന്‍ ഇല്ലാത്ത് ഭാഗ്യമായി

അര്‍ജന്റീന ഫാന്‍സിന് ആഹ്ലാദിക്കാനും ആശ്വസിക്കാനും വക നല്‍കുന്ന ട്രോളാണിത്. വല്ല്യേട്ടന്‍ ഇല്ലാത്തത് ഭാഗ്യമായി കൂട്ടിയാല്‍ മതി. കണക്കുതീര്‍ക്കും സിംഹക്കുട്ടി ഇറങ്ങിയാല്‍ എന്നും പഴശ്ശിരാജയെന്ന അര്‍ജന്റീന കൈ ചൂണ്ടി സ്‌പെയിനിനോട് പറയുന്നു.

ആശാനെ ഉറങ്ങാതെ

ആശാനെ ഉറങ്ങാതെ

യോദ്ധ സിനിമയില്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണനും ജഗതി ശ്രീകുമാറും തമ്മിലുള്ള വളരെ രസകരമായ കോമ്പിനേഷന്‍ രംഗമാണ് ട്രോളര്‍മാര്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒന്നിനു പിറകെ ഒന്നായി അര്‍ജന്റീന ഗോളുകള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ കണ്ണടച്ച് നിരാശനായി കോച്ച് സാംപോളി ഇരിക്കുകയാണ്. ആശാനെ...ആശാനെ... ഉറങ്ങാതെ.. ദേ അവന്‍മാര്‍ ആറാമത്തേതും അടിച്ചെന്ന് കോച്ചിനോട് ജഗതി പറയുന്നു.
ഞാന്‍ ഉറങ്ങുകയല്ലെടാ. ഈ ഗോളുകള്‍ എങ്ങനെ തിരിച്ചടിക്കുമെന്ന് ആലോചിക്കുകയായിരുന്നുവെന്നായിരുന്നു കോച്ചിന്റെ മറുപടി.

സെവനപ്പ്

സെവനപ്പ്

ബ്രസീല്‍ ഫാന്‍സുകാരെ അര്‍ജന്റീനയുടെ ആരാധകര്‍ പരിഹസിക്കുന്നതാണ് ഈ ട്രോള്‍. അര്‍ജന്റീന ഫ്രണ്ട്‌ലി മാച്ചില്‍ 6-1ന് തോറ്റുവെന്ന് ബ്രസീല്‍ ആരാധകന്‍ പറയുമ്പോള്‍ നിങ്ങളുടെ ടീം ലോകകപ്പില്‍ സ്വന്തം ഗ്രൗണ്ടില്‍ എത്ര ഗോളിനാ തോറ്റതെന്ന് അര്‍ജന്റീന തിരിച്ചു ചോദിക്കുന്നു. 7-1ന്റെ തോല്‍വിയെ കളിയാക്കി സെവനപ്പെന്ന് പറഞ്ഞ് ഇളിഭ്യനായി ഇരിക്കുന്ന ബ്രസീലിനെ കാണാം.

Story first published: Wednesday, March 28, 2018, 12:31 [IST]
Other articles published on Mar 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+