Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രൊയേഷ്യയ്‌ക്കെതിരെ മൂന്നു താരങ്ങളെ ഒഴിവാക്കാന്‍ അര്‍ജന്റീന

മോസ്‌കോ: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ പരിചയ സമ്പന്നരായ മൂന്നു താരങ്ങളെ പുറത്തിരുത്താന്‍ അര്‍ജന്റീന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐസ്‌ലന്‍ഡിനെതിരായ ആദ്യ കളിയില്‍ നിറംമങ്ങിയ മൂന്നു കളിക്കാരെ പുറത്തിരുത്തി പരീക്ഷണത്തിനാണ് കോച്ച് യോര്‍ഗെ സാംപോളി ഒരുങ്ങുന്നത്.

ഏഞ്ചല്‍ ഡി മരിയ, മാര്‍കോസ് റോജോ, ലൂക്കാസ് ബിഗ്ലിയ എന്നിവര്‍ക്കാകും ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമാകുക. പ്രതിരോധത്തില്‍ കളിച്ച ഐസ്‌ലന്‍ഡിനെതിരെ ഈ താരങ്ങളുടെ പ്രകടനം ശരാശരിയിലും താഴ്ന്നതാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. പ്രതിരോധതാരം റോജോയ്ക്ക് പകരം ഫെഡെറികോ ഫാസിയോയെയാകും പരിഗണിക്കുക.

jorge

ഡി മരിയക്ക് പകരം ക്രിസ്റ്റ്യന്‍ പാവോണും ബിഗ്ലിയക്ക് പകരം മാര്‍കോസ് അകുന്യയും പരിശീലകന്റെ പരിഗണനയിലുണ്ട്. ക്രൊയേഷ്യ ആദ്യ മത്സരത്തില്‍ ജയിച്ചതിനാല്‍ പ്രതിരോധത്തില്‍ ഊന്നിയുള്ള മിന്നലാക്രമണമാകും ടീമിന്റെ തന്ത്രം. അങ്ങിനെവന്നാല്‍ നിരന്തരം ആക്രമിച്ചു കളിക്കാവുന്ന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാംപോളിയുടെ നീക്കം.

മെസ്സിക്ക് മധ്യനിരയുടെ കാര്യമായ പിന്തുണ ലഭിക്കാത്തതും കളിക്കാരുടെ മാറ്റത്തിന് വഴിവെച്ചിട്ടുണ്ട്. മെസ്സിക്കൊപ്പം ഡിബാലയെ കളിപ്പിക്കുന്നതും പരിഗണനയിലാണ്. ജിയോവാനി ലോ സെല്‍സോയും എണ്‍സോ പെരെസും പകരക്കാരായി ഇറങ്ങിയേക്കും. ഗോള്‍ കീപ്പര്‍ വില്ല കാബല്ലെറോയെ മാറ്റാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്രാങ്കോ അര്‍മാനിയോ നഹുവേല്‍ ഗുസ്മാനോ ആയിരിക്കും ഈ സ്ഥാനത്തെത്തുക.

Story first published: Wednesday, June 20, 2018, 12:11 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+