
ബ്യൂണസ് ഐറിസ്: ലോകകപ്പില്‍ ഓരോ ടീമുകളുടെയും സാധ്യതകള്‍ വിലയിരുത്തുന്നത് സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അങ്ങിനെവന്നാല്‍ നിലവിലെ റണ്ണറപ്പുകളായ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടം കടക്കുന്നതുപോലും ബുദ്ധിമുട്ടിയായിരിക്കും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കയില്‍ നിന്നും തപ്പിത്തടഞ്ഞാണ് ടീം റഷ്യയിലേക്ക് ടിക്കറ്റെടുക്കുന്നത്.
സൂപ്പര്‍താരം ലയണല്‍ മെസ്സിയെ മാത്രം ആശ്രയിച്ചു കളിക്കുന്ന ടീമെന്ന ദുഷ്‌പേരും അര്‍ജന്റീനയ്ക്കുണ്ട്. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയെ 6-1 എന്ന സ്‌കോറിനാണ് സ്‌പെയിന്‍ ആഴ്ചകള്‍ക്ക് മുന്‍പ് തോല്‍പ്പിച്ചത്. ഇത്തരമൊരു ടീം ലോകകപ്പ് നേടുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നു തന്നെയായിരിക്കും ഉത്തരം. തങ്ങള്‍ ഫേവറിറ്റുകളല്ലെന്ന മെസ്സിയുടെ പരാമര്‍ശവും ടീമിലുള്ള വിശ്വാസക്കുറവിന് ഉദാഹരണമാണ്.

താരങ്ങളെ വ്യക്തിഗതമായി വിലയിരുത്തിയാല്‍ യോര്‍ഗെ സാംപോളിയുടെ ടീം ലോകത്തിലെ കരുത്തരുടെ നിരയിലാണ്. മെസ്സിയും, അഗ്യൂറോയും, ഡിബാലയും, ഹിഗ്വയിനും, ഡി മരിയയും ഉള്‍പ്പെടുന്ന മുന്നേറ്റ നിര ഏത് പ്രതിരോധത്തെയും കീറി മുറിക്കാന്‍ കെല്‍പ്പുള്ളതാണ്. എന്നാല്‍, മധ്യനിരയും പ്രതിരോധവും ദുര്‍ബലമായത് കളിയെ കാര്യമായി ബാധിക്കുന്നുണ്ട്.
മുന്നേറ്റ നിരയ്‌ക്കൊപ്പം ലൂക്കാസ് ബിഗ്ലിയ നയിക്കുന്ന മധ്യനിരയും മഷുരാനോയും ഒട്ടമെന്‍ഡിയും കോട്ടകെട്ടുന്ന പ്രതിരോധവും ഫോമിലായാല്‍ അര്‍ജന്റീനയ്ക്ക് കപ്പുമായി റഷ്യയില്‍ നിന്നും മടങ്ങാം. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ റൊമേരോയ്ക്ക് പരിക്കേറ്റെങ്കിലും ശേഷിക്കുന്നവരും കഴിവു തെളിയിച്ചവര്‍ തന്നെ. വില്ലി കാബെല്ലെറോ ആയിരിക്കും ഗോള്‍വല കാക്കുക എന്നാണ് സൂചന. നൈജീരിയ, ഐല്‌ലന്‍ഡ്, ക്രൊയേഷ്യ എന്നിവയാണ് അര്‍ജന്‍ീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലെ ടീമുകള്‍. ജൂണ്‍ 16ന് ഐസ്ന്‍ഡുമായാണ് ആദ്യ കളി.
ഡീഗോ മാറഡോണയെപ്പോലെ ലയണല്‍ മെസിക്ക് അര്‍ജന്റീന ടീമിനെയാകെ പ്രചോദിപ്പിക്കാന്‍ കഴിയണമന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം. സഹതാരങ്ങളുടെ പിന്തുണ മെസ്സിക്ക് വേണ്ടുവോളം ലഭിക്കുന്നുമില്ല. ജൂണ്‍ ഒമ്പതിന് ഇസ്രയേലുമായി അവസാന സന്നാഹമത്സരം കളിച്ച് റഷ്യയില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്ന ടീമിനുവേണ്ടി ആര്‍പ്പുവിളിക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.