Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് നേടാന്‍ അര്‍ജന്റീന തയ്യാറായിക്കഴിഞ്ഞെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം

ബാഴ്‌സലോണ: നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രസീലില്‍വെച്ച് നഷ്ടമായ ലോകകപ്പ് നേടാന്‍ അര്‍ജന്റീന തയ്യാറായിക്കഴിഞ്ഞെന്ന് ടീം അംഗവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ മാര്‍ക്കോസ് റോജോ. ബാഴ്‌സലോണയില്‍ പരിശീലനം നടത്തുന്ന ടീം റഷ്യയില്‍ കപ്പുയര്‍ത്താന്‍ എല്ലാ അര്‍ഥത്തിലും തയ്യാറായിക്കഴിഞ്ഞെന്നാണ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ റോജോ പറഞ്ഞത്.

marcos

തങ്ങളുടെ കഴിവുകള്‍ മുഴുവനായും ദേശീയ ടീമിനായി വിനിയോഗിക്കും. ആരാധകര്‍ക്ക് കിരീട വിജയം ആഘോഷിക്കാനുള്ളതെല്ലാം തങ്ങള്‍ ചെയ്യുമന്നും താരം ഉറപ്പു നല്‍കുന്നുണ്ട്. 2014 ലോകകപ്പില്‍ നൈജീരിയയ്‌ക്കെതിരെ ഗോള്‍ നേടിയ താരം കൂടിയാണ് റോജോ. ദേശീയ ടീമിനായി 56 തവണ കളത്തിലിറങ്ങിയിട്ടുണ്ട്.

നൈജീരിയ നാലു തവണയായി തങ്ങളുടെ ഗ്രൂപ്പില്‍ ഇടം പിടിക്കുന്നത് പതിവായിട്ടുണ്ടെന്ന് റോജോ പറഞ്ഞു. ക്രൊയേഷ്യയും ഐസ്‌ലന്‍ഡും ഉള്‍പ്പെടുന്ന ഗ്രൂപ്പ് കടുത്തതാണ്. മെസ്സി ഫോമിലാണെന്നത് ആശ്വാസകരമാണ്. ടീമിനായി മെസ്സിക്ക് നൂറു ശതമാനം പ്രകടനവും പുറത്തെടുക്കാന്‍ കഴിയുമെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചു.

ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് ടീമിന്റെ ആദ്യമത്സരം. ഇതിന് മുന്നോടിയായി ഇസ്രായേലുമായി സന്നാഹ മത്സരമുണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. പാലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് അര്‍ജന്റീന മത്സരം ഉപേക്ഷിച്ചത്. ബാഴ്‌സലോണയുടെ മൈതാനത്ത് മെസ്സിയും കൂട്ടരും ഇപ്പോള്‍ കഠിന പരിശീലനത്തിലാണ്.

Story first published: Thursday, June 7, 2018, 9:55 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+