മെസ്സി ഇപ്പോഴും ചങ്കിടിപ്പ് തന്നെ!! മുന്നോട്ട് നയിക്കാന്‍ അര്‍ജന്റീനയ്ക്ക് വേണം... സഹതാരം പറയുന്നത്

ന്യൂയോര്‍ക്ക്: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിലേറ്റ ദുരന്തത്തിനു ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ ഇതു മാറ്റത്തിന്റെ സമയമാണ്. ലോകകപ്പിനു ശേഷം പരിശീലകസ്ഥാനത്തു നിന്നും ജോര്‍ജെ സാംപോളിയെ മാറ്റിയ അര്‍ജന്റീന പകരക്കാരനായി ലയണല്‍ സ്‌കലോനിയെ നിയമിച്ചിരുന്നു. ലോകകപ്പ് സംഘത്തിലുള്ളവരില്ലാതെ പുതിയൊരു ടീമിനെ ഉടച്ചുവാര്‍ക്കുകയെന്ന ദൗത്യം സ്‌കലോനി തുടങ്ങിക്കഴിഞ്ഞു.
ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സി ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അദ്ദേഹം എന്നു ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും മെസ്സിക്കായി കാത്തിരിക്കാനാണ് അസോസിയേഷന്റെയും കോച്ചിന്റെയും തീരുമാനം. മെസ്സി എത്രയും വേഗം മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നു സ്‌ട്രൈക്കര്‍ ലോറ്റാറോ മാര്‍ട്ടിനസ് പറഞ്ഞു.

മെസ്സിയെ ഞങ്ങള്‍ക്കു വേണം
മെസ്സിയില്ലാത്ത അര്‍ജന്റീന ടീമിനെക്കുറിച്ച് ചിന്തിക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം തീര്‍ച്ചയായും തങ്ങള്‍ക്കൊപ്പം വേണമെന്നും ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ കൂടിയായ മാര്‍ട്ടിനസ് വ്യക്തമാക്കി.
ലോകത്തിലെ മികച്ച താരമാണ് മെസ്സി. അദ്ദേഹം എത്രയും വേഗം മനസ്സ് മാറി വീണ്ടും അര്‍ജന്റീനയ്ക്കായി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയ്ക്കു വളരണം
അര്‍ജന്റൈന്‍ ഫുട്‌ബോളിന് ഇനിയുമേറെ വളര്‍ന്ന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കേണ്ടതുണ്ട്. മെസ്സി ഒപ്പമുണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ക്കു അതിനു സാധിക്കുകയുള്ളൂവെന്നും മാര്‍ട്ടിനസ് അഭിപ്രായപ്പെട്ടു.
മെസ്സി ഓരോ തവണ ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങുമ്പോഴും തങ്ങള്‍ അതു വളരെയധികം ആസ്വദിക്കുന്നതായി താരം പറഞ്ഞു.

മെസ്സിയില്‍ നിന്നും പലതും പഠിച്ചും
പുതിയ പല കാര്യങ്ങളും മെസ്സിയില്‍ നിന്നും പഠിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ടീമംഗങ്ങളെ എല്ലായ്‌പ്പോഴും സഹായിക്കാനും പ്രചോദിപ്പിക്കാനും ശ്രമിക്കുന്ന വ്യക്തിയാണ അദ്ദേഹം.
വലിയ താരമെന്നോ യുവതാരമെന്നോ തരംതിരിവില്ലാതെ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തുന്നയാള്‍ കൂടിയാണ് മെസ്സി. അതുകൊണ്ടു തന്നെ മെസ്സി ടീമിലുള്ളത് മറ്റു യുവതാരങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്നും മാര്‍ട്ടിനസ് ചൂണ്ടിക്കാട്ടി.

ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കി
റഷ്യന്‍ ലോകകപ്പിനുള്ള ടീമില്‍ നിന്നും തഴയപ്പെട്ട താരമായിരുന്നു മാര്‍ട്ടിനസ്. എന്നാല്‍ ഇതിന്റെ പേരില്‍ മുന്‍ കോച്ച് സാംപോളിയോടു തനിക്കു വൈരാഗ്യമില്ലെന്നു മാര്‍ട്ടിനസ് വ്യക്തമാക്കി.
ലോകകപ്പിനായി അദ്ദേഹം തിരഞ്ഞെടുത്ത ടീമിലെ 23പേരും അപ്പോഴത്തെ മികച്ച കളിക്കാരായിരുന്നു. ലോകകപ്പില്‍ ആദ്യമായി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കുകയെ്‌ന വലിയ സ്വപ്‌നമാണ് അന്നു പൊലിഞ്ഞുപോയത്. സാംപോളി തന്നെ ചതിച്ചതായി തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications