Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്! അഞ്ചു വര്‍ഷത്തെ കരാര്‍? സിറ്റിയുടെ രണ്ടു ടീമുകളില്‍ കളിക്കും

ലണ്ടന്‍: ബാഴ്‌സലോണ വിടണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളെല്ലാം ബാലണ്‍ ഡിയോര്‍ ജേതാവിന് പിറകെയുണ്ട്. അക്കൂട്ടത്തില്‍ മെസ്സിയുടെ മുന്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്‍നിരയിലുള്ളത്. മെസ്സി സിറ്റിയിലേക്കു മാറാന്‍ സമ്മതം മൂളിയെന്നാണ് ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 700 മില്ല്യണ്‍ യൂറോയെന്ന എക്കാലത്തെയും വലിയ തുകയ്ക്കാണ് താരത്തിന്റെ കൂടുമാറ്റമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

1

പുതിയ സീസണിനു മുന്നോടിയായി ബാഴ്‌സയുടെ പരിശീലന ക്യാംപ് ഇതിനകം ആരംഭിച്ചെങ്കിലും മെസ്സി ക്യാംപില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല. 10 ദിവസങ്ങള്‍ക്കു മുമ്പ് ക്ലബ്ബുമായിള്ള കരാര്‍ താരം റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്ലബ്ബ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ താരമായ മെസ്സിയെ ഏതു വിധേനയും ടീമില്‍ നിലനിര്‍ത്താന്‍ തന്നെയാണ് ബാഴ്‌സ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഫ്രീയായി ക്ലബ്ബ് വിടാമെന്ന ഒരു ഉപാധി കരാറിലുണ്ടെന്ന് ചൂണ്ടിക്കാണിച്ച മെസ്സി മറ്റൊരു ക്ലബ്ബിലേക്കു ചേക്കേറാന്‍ തയ്യാറെക്കുന്നത്. എന്നാല്‍ കരാറിനു മുമ്പ് ക്ലബ്ബ് വിടുയകാണെങ്കില്‍ മെസ്സിക്കു വേണ്ടി 700 മില്ല്യണ്‍ യൂറോ ലഭിക്കണമെന്നാണ് ബാഴ്‌സയുടെ ആവശ്യം. അതിനിടെയാണ് ഇത്രയും തുക നല്‍കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) മെസ്സിയെ സ്വന്തമാക്കാന്‍ തീരുമാനിച്ചതായി ഡെയ്‌ലി റെക്കോര്‍ഡെന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിറ്റിയുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ മെസ്സി ഒപ്പുവയ്ക്കുമെന്നും ഇതു പ്രകാരം ആദ്യത്തെ മൂന്നു വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടിയും ശേഷിച്ച രണ്ടു വര്‍ഷം അമേരിക്കന്‍ ലീഗില്‍ സിറ്റി ഗ്രൂപ്പിനു കീഴിലുള്ള ന്യൂയോര്‍ക്ക് സിറ്റി എഫ്‌സിക്കും വേണ്ടി മെസ്സി കളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സിറ്റി ഗ്രൂപ്പില്‍ ഒരു ഓഹരിയും കൂടുമാറ്റത്തോടെ മെസ്സിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

2

ഇംഗ്ലീഷ് ഫുട്‌ബോളിലെ പുതിയ പവര്‍ഹൗസുകളായി മാറിക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം വീണ്ടും യൂറോപ്യന്‍ കിരീടം സ്വന്തമാക്കുകയാണ് 33 കാരനായ മെസ്സിയുടെ സ്വപ്നം. അതോടൊപ്പം യൂറോപ്പിലെ തന്നെ ഏറ്റവും വേഗമേറിയ, കടുപ്പമേറിയ ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കണമെന്ന മോഹവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാഴ്‌സയ്‌ക്കൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടമൊന്നും മെസ്സിക്കു സ്വന്തമാക്കാനായിട്ടില്ല. അടുത്തിടെ സമാപിച്ച കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനോടു 2-8നു നാണം കെട്ട് ബാഴ്‌സ പുറത്തായതോടെ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ഉറച്ച തീരുമാനമെടുക്കുകയും ചെയ്തു.

Story first published: Wednesday, September 2, 2020, 11:20 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+