Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസൂറിക്കോട്ട തകര്‍ക്കാന്‍ അര്‍ജന്റീന... ജര്‍മനിയെ വീഴ്ത്താന്‍ സ്‌പെയിന്‍, ക്ലാസിക്കുകള്‍ കാത്ത് ലോകം

മാഞ്ചസ്റ്റര്‍/ബെര്‍ലിന്‍/ മോസ്‌കോ: കാല്‍പന്തുകളിയുടെ വിശ്വമാമാങ്കമായ ലോകകപ്പിന് ഇനി രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ വമ്പന്‍ ടീമുകള്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സൗഹൃദ മല്‍സരങ്ങളില്‍ ബൂട്ടണിയുന്നു. ലോക ചാംപ്യന്‍മാരായ ജര്‍മനിയുള്‍പ്പെടെ വമ്പന്‍ ടീമുകള്‍ വെള്ളഴിയാഴ്ച പോരാട്ടത്തിനിറങ്ങുന്നുണ്ട്. യൂറോപ്പിലെ മറ്റരൊരു പവര്‍ഹൗസുകളായ സ്‌പെയിനുമായാണ് ജര്‍മനി അങ്കം കുറിക്കുക.മറ്റൊരു ക്ലാസിക്കില്‍ അര്‍ജന്റീന ഇറ്റലിയുമായി മാറ്റുരയ്ക്കും. മറ്റു മല്‍സരങ്ങളില്‍ ബ്രസീല്‍ റഷ്യയെയും ഹോളണ്ട് ഇംഗ്ലണ്ടിനെയും പോര്‍ച്ചുഗല്‍ ഈജിപ്തിനെയും ഫ്രാന്‍സ് കൊളംബിയയെയും ഉറുഗ്വേ ചെക് റിപബ്ലിക്കിനെയും നേരിടും.

1

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 1.15നാണ് അര്‍ജന്റീന- ഇറ്റലി, ജര്‍മനി- സ്‌പെയിന്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ബ്രസീലും റഷ്യയും തമ്മിലുള്ള മല്‍സരം രാത്രി 1.15നാണ്് തുടങ്ങുക. ഇംഗ്ലണ്ടിലെ ഇത്തിഹാദ് സ്‌റ്റേഡിയമാണ് അര്‍ജന്റീന- ഇറ്റലി ത്രില്ലറിനു വേദിയാവുന്നത്. ഒമ്പതു മാസങ്ങള്‍ക്കു ശേഷം ഗോണ്‍സാലോ ഹിഗ്വയ്ന്‍ അര്‍ജന്റീന ടീമില്‍ തിരിച്ചെത്തുന്ന മല്‍സരം കൂടിയാണിത്. കൂടാതെ ഫ്യൂന്‍സ് മോറി, മാര്‍ക്കോസ് റോഹോ, വില്ലി കബാല്ലെറോ എന്നിവരും ചെറിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് അര്‍ജന്റീന കോച്ച് ജോര്‍ജെ സാംപോളി ഇറക്കുന്നത്. പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ സെര്‍ജിയോ അഗ്വേറോ കളിക്കാനുള്ള സാധ്യത കുറവാണെന്ന് സാംപോളി അറിയിച്ചു. എന്നാല്‍ ലോകകപ്പിനു യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇറ്റലി പുതിയൊരു തുടക്കമാണ് ലക്ഷ്യമിടുന്നത്.

2

അതേസമയം, സ്വന്തം നാട്ടില്‍ വച്ചാണ് വിശ്വചാംപ്യന്‍മാരായ ജര്‍മനി മുന്‍ ലോക, യൂറോപ്യന്‍ ജേതാക്കളായ സ്‌പെയിനുമായി കൊന്വുകോര്‍ക്കുന്നത്. ലോകകപ്പ് യോഗ്യതാറൗണ്ടിലെ കളച്ച 10 മല്‍സരങ്ങളിലും ജയിച്ച് തലയെടുപ്പോടെയാണ് ജര്‍മനി റഷ്യയിലേക്കു ടിക്കറ്റെടുത്തതെങ്കില്‍ സ്‌പെയിന്‍ ഒമ്പതു ജയവും ഒരു സമനിലയും വഴങ്ങിയാണ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. പരിക്കിനെ തുടര്‍ന്നു ഗോള്‍കീപ്പര്‍ മാന്വല്‍ നുയര്‍ വിശ്രമത്തിലായതിനാല്‍ പകരം ബാഴ്‌സയുടെ മാര്‍ക് ടെര്‍ സ്റ്റെഗനായിരിക്കും ജര്‍മനിയുടെ ഗോള്‍വല കാക്കുക.

അല്‍വാറോ മൊറാറ്റ, സെക് ഫെബ്രഗസ്, പെഡ്രോ എന്നിവരില്ലാതെയാണ് സ്‌പെയിന്‍ ഇറങ്ങുന്നത്. 2016നു ശേഷം ആദ്യമായി അത്‌ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയെ സ്പാനിഷ് ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്കേറ്റു വിശ്രമിക്കുന്ന സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ ലോകകപ്പിന്റെ ആതിഥേയര്‍ കൂടിയായ റഷ്യയെ അവരുടെ നാട്ടില്‍ നേരിടുന്നത്.

Story first published: Friday, March 23, 2018, 14:24 [IST]
Other articles published on Mar 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+