ബ്യൂണസ് ഐറിസ്: അര്‍ജന്റീനയ്ക്കുവേണ്ടി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് വിങ് ബാക്ക് ആയിരുന്ന ജാവിയര്‍ സനേറ്റി. ഒട്ടേറെ മത്സരങ്ങളില്‍ ടീമിന്റെ നെടുംതൂണായിരുന്ന താരം രണ്ടു ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 1998ലും 2002ലും ലോകകപ്പ് ടീമില്‍ ഇടം നേടിയ സനേറ്റി 143 അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുശേഷമാണ് ബൂട്ടഴിച്ചത്. സനേറ്റിയുടെ റെക്കോര്‍ഡിനൊപ്പം മഷുരാനോയും എത്തിയിരുന്നു.

ഒരിക്കല്‍ക്കൂടി ലോകകപ്പ് ആവേശം നുരയുമ്പോള്‍ തന്റെ ടീമില്‍ അമിത പ്രതീക്ഷയില്ല മുന്‍ താരത്തിന്. മാത്രമല്ല, ടീം സമ്മര്‍ദ്ദത്തിലാണെന്നും സനേറ്റി പറയുന്നുണ്ട്. ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരം തന്നെ കടുക്കുമെന്നാണ് താരത്തിന്റെ വിലയിരുത്തല്‍. എന്നിരുന്നാലും ടീം മുന്നേറുമെന്ന പ്രതീക്ഷയും വിങ് ബാക്ക് പങ്കുവെയ്ക്കുന്നു.
2030ലെ ലോകകപ്പിന് അര്‍ജന്റീന സംയുക്ത ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചും സനേറ്റി പ്രതികരിച്ചു. രാജ്യത്തിന് അത്തരമൊരു അവസരം ലഭിക്കുകയാണെങ്കില്‍ അതിയായ സന്തോഷമുണ്ടാകുമെന്നാണ് താരത്തിന്റെ പ്രതികരണം. അര്‍ജന്റീന, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ശ്രമം തുടങ്ങിയത്. അടുത്ത ലോകകപ്പിന് തൊട്ടു മുന്‍പ് മാത്രമേ 2030ലെ വേദി പ്രഖ്യാപിക്കുകയുള്ളൂ. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ക്ക് അനുവദിച്ച് കഴിഞ്ഞദിവസം പ്രഖ്യാപനമുണ്ടായിരുന്നു.