സലായുടെ ഈജിപ്തുമായി മുട്ടാന്‍ അര്‍ജന്റീനയില്ല... കളി ഉപേക്ഷിച്ചു, പകരം ചെറു ടീം
ബ്യൂണസ് ഐറിസ്: പുതിയ ലുക്കില്‍, പുതിയ കോച്ചിനു കീഴില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്റീന അടുത്ത മാസം രണ്ടു സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്. ലോക ഫുട്‌ബോളിലെ പുതിയ സൂപ്പര്‍ താരമായ മുഹമ്മദ് സലായുടെ ഈജിപ്തിനെതിരായ മല്‍സരവും ഇതിലുള്‍പ്പെട്ടിരുന്നു.
ഇതിഹാതാരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളെ ഈ മല്‍സരങ്ങളില്‍ തിരിച്ചുവിൡക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികളെ നിരാശരാക്കിക്കൊണ്ട് ഈ മല്‍സരം ഉപേക്ഷിച്ചിരിക്കുകയാണ് അര്‍ജന്റീന.

ഈജിപ്തില്ല, പകരം ഇറാഖ്
ഈജിപ്തിനെതിരായ മല്‍സരം ഒഴിവാക്കിയ അര്‍ജന്റീന പകരം ഏഷ്യന്‍ ടീമായ ഇറാഖുമായാണ് ഏറ്റുമുട്ടുന്നകയെന്ന് അര്‍ജന്റൈന്‍ ചാനലായ ടൈക്ക് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വേദി നേരത്തേ തീരുമാനിച്ചതു പോലെ തന്നെ സൗദി അറേബ്യ തന്നെയായിരിക്കും. ഒക്ടോബര്‍ 12നു ജിദ്ദയിലായിരിക്കും മല്‍സരം.

റാങ്കിങില്‍ 89ാമത്
ഫിഫ റാങ്കിങില്‍ 89ാം സ്ഥാനത്തുള്ള ടീമാണ് ഇറാഖ്. അതുകൊണ്ടു തന്നെ കാര്യമായ വെല്ലുവിളിയില്ലാതെ അര്‍ജന്റീനയ്ക്കു മല്‍സരം ജയിക്കാന്‍ കഴിഞ്ഞേക്കും. യുഗോസ്ലാവിയയുടെ മുന്‍ താരമായ റെക്കോ കറ്റാനെച്ചാണ് നിലവില്‍ ഇറാഖ് ടീമിന്റെ പരിശീലകന്‍.
1990ല്‍ അര്‍ജന്റീനയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ അദ്ദേഹം യുഗോസ്ലാവിയ നിരയിലുണ്ടായിരുന്നു.

സൗദിയില്‍ രണ്ടു മല്‍സരങ്ങള്‍
രണ്ടു സൗഹൃദ മല്‍സരങ്ങളാണ് സൗദിയില്‍ അര്‍ജന്റീന കളിക്കുന്നത്. ഇറാഖിനെതിരായ മല്‍സരം കഴിഞ്ഞ നാലു ദിവസത്തിനു ശേഷം ഒക്ടോബര്‍ 16ന് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ക്ലാസിക്കില്‍ ചിരവൈരികളായ ബ്രസീലുമായും അര്‍ജന്റീന കൊമ്പുകോര്‍ക്കുന്നുണ്ട്.
സൂപ്പര്‍ നെയ്മറുള്‍പ്പെടുന്ന ഏറ്റവും മികച്ച ടീമിനെ തന്നെയായിരിക്കും ബ്രസീല്‍ കോച്ച് ടിറ്റെ അര്‍ജന്റീനയ്‌ക്കെതിരേ ഇറക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications