Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും സമനില, വരുന്നത് അര്‍ജന്റീനയും മെസ്സിയുമില്ലാത്ത ലോകകപ്പ് ? ആരാധകര്‍ ആശങ്കയില്‍

ബ്യൂനസ് ഐറിസ്: ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നായ അര്‍ജന്റീന അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മറ്റൊരു കളിയില്‍ക്കൂടി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെട്ടുന്ന അര്‍ജന്റീന ടീം സമനില വഴങ്ങിയതോടെയാണിത്. ദുര്‍ബലരായ വെനിസ്വേലയുമായാണ് അര്‍ജന്റീന 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടത്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തി സൂപ്പര്‍ ടീം

സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തി സൂപ്പര്‍ ടീം

മല്‍സരം സ്വന്തം നാട്ടിലായതിനാല്‍ തന്നെ അര്‍ജന്റീനയ്ക്ക് വിജയസാധ്യത കൂടുതലായിരുന്നു. മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, പൗലോ ദിബാല, മൗറോ ഇക്കാര്‍ഡി എന്നിവരടക്കം മിന്നുംനിരയുമായി ഇറങ്ങിയിട്ടും വെനിസ്വേലയെ കീഴടക്കാന്‍ അര്‍ജന്റീനയ്ക്കായില്ല.

ഒന്നും നഷ്ടപ്പെടാനില്ലാത്ത വെനിസ്വേല

ഒന്നും നഷ്ടപ്പെടാനില്ലാത്ത വെനിസ്വേല

മെസ്സിക്കും ടീമിനും മല്‍സരം ജീവന്മരണ പോരാട്ടമായിരുന്നെങ്കില്‍ നേരത്തേ തന്നെ യോഗ്യത പ്രതീക്ഷ അസ്തമിച്ച വെനിസ്വേല യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഇറങ്ങിയത്.

ആധിപത്യം അര്‍ജന്റീനയ്ക്ക്

ആധിപത്യം അര്‍ജന്റീനയ്ക്ക്

കളിയില്‍ അര്‍ജന്റീനയ്ക്കു തന്നെയായിരുന്നു ആധിപത്യം. ഈ മുന്‍തൂക്കം ഗോളാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചില്ല.

ഞെട്ടിച്ച് വെനിസ്വേല

ഞെട്ടിച്ച് വെനിസ്വേല

അര്‍ജന്റീനയെ സ്തബ്ധരാക്കി വെനിസ്വേലയാണ് മല്‍സരത്തില്‍ ആദ്യം മുന്നിലെത്തിയത്. 51ാം മിനിറ്റില്‍ ജോണ്‍ മ്യുറില്ലോയിലൂടെയാണ് വെനിസ്വേല അക്കൗണ്ട് തുറന്നത്.

സെല്‍ഫ് ഗോള്‍ രക്ഷിച്ചു

സെല്‍ഫ് ഗോള്‍ രക്ഷിച്ചു

വെനിസ്വേസയുടെ ലീഡ് അധികസമയം നീണ്ടുനിന്നില്ല. മൂന്നു മിനിറ്റിനുള്ളില്‍ അര്‍ജന്റീന ഒപ്പമെത്തി. സെല്‍ഫ് ഗോളാണ് അര്‍ജന്റീനയെ രക്ഷിച്ചത്. റോള്‍ഫ് ഫെല്‍ഷറിന്റെ വകയായിരുന്നു സെല്‍ഫ് ഗോള്‍.

 രണ്ടു മല്‍സരങ്ങള്‍ മാത്രം

രണ്ടു മല്‍സരങ്ങള്‍ മാത്രം

യോഗ്യതാറൗണ്ടില്‍ ഇനി രണ്ടു കളികള്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് ശേഷിക്കുന്നത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ആദ്യ നാലു ടീമുകള്‍ക്കു മാത്രമോ ലോകകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുകയുള്ളൂ. അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിച്ചാലും മറ്റു ടീമുകളുടെ മല്‍സരഫലം കൂടി പരിഗണിച്ചാവും അര്‍ജന്റീനയുടെ ഭാവി തീരുമാനിക്കുക.

ബ്രസീലിനു ബ്രേക്കിട്ട് കൊളംബിയ

ബ്രസീലിനു ബ്രേക്കിട്ട് കൊളംബിയ

തുടര്‍ച്ചയായ 10 ജയങ്ങളുമായി കുതിക്കുകയായിരുന്ന ബ്രസീലിനെ കൊളംബിയ 1-1നു പിടിച്ചുനിര്‍ത്തി. 45ാം മിനിറ്റില്‍ വില്ല്യനിലൂടെ മഞ്ഞപ്പട മുന്നിലെത്തിയെങ്കിലും 56ാം മിനിറ്റില്‍ റഡാമെല്‍ ഫല്‍കാവോ കൊളംബിയയെ ഒപ്പമെത്തിച്ചു. മറ്റു മല്‍സരങ്ങളില്‍ ഉറുഗ്വേ 2-1ന് പരാഗ്വേയെയും ബൊളീവിയ 1-0നു ചിലിയെയും തോല്‍പ്പിച്ചു.

 സ്‌പെയിന്‍, ഇറ്റലി തകര്‍ത്തു

സ്‌പെയിന്‍, ഇറ്റലി തകര്‍ത്തു

യൂറോപ്യന്‍ മേഖലാ യോഗ്യതാ മല്‍സരത്തില്‍ സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ വമ്പന്‍മാര്‍ ജയത്തോടെ മുന്നേറി. ഗ്രൂപ്പ് ജിയില്‍ സ്‌പെയിന്‍ 8-0ന് ലിച്ചെന്‍സ്റ്റെയ്‌നിനെയും ഇറ്റലി 1-0ന് ഇസ്രായേലിനെയും തോല്‍പ്പിച്ചു. ജയിച്ചെങ്കിലും യോഗ്യതയ്ക്കായി ഇരുടീമിനും ഇനിയും കാത്തിരിക്കണം.

Story first published: Wednesday, September 6, 2017, 11:40 [IST]
Other articles published on Sep 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+