Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയില്ലാതെ എത്ര നാള്‍? ഇനിയും കാത്തിരിക്കണോ... അര്‍ജന്റൈന്‍ കോച്ചിന് പറയാനുള്ളത്

അര്‍ജന്റീനയുടെ കോച്ചിന് പറയാനുള്ളത് | Oneindia Malayalam

കാലിഫോര്‍ണിയ: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം ആരാധകരുടെ ആശങ്ക ഒന്നു മാത്രമാണ്. ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി എന്നു ദേശീയ ടീമില്‍ തിരിച്ചെത്തുമെന്ന ചോദ്യമാണ് അവരുടെ ഉറക്കം കെടുത്തുന്നത്. റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികളെ തുടര്‍ന്നു ദേശീയ ടീമില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയാണ് മെസ്സി.

വലിയ പ്രതീക്ഷകളുമായി റഷ്യന്‍ ലോകകപ്പിനെത്തിയ മെസ്സിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തന്നെ തോറ്റു പുറത്തായിരുന്നു. ഇതിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെസ്സി തന്റെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഈ മാസം നടക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹം കളിക്കുന്നില്ല.

 സ്‌കലോനി പറയുന്നത്

സ്‌കലോനി പറയുന്നത്

ശനിയാഴ്ച രാവിലെ ഗ്വാട്ടിമാലയ്‌ക്കെതിരേ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലും മെസ്സിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ അര്‍ജന്റീനയുടെ താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിയോടു ചോദിച്ചു. നേരത്തേ തന്നെ ഇതേക്കുറിച്ച് സംസാരിച്ചു കഴിഞ്ഞതാണല്ലോ എന്നായിരുന്നു സ്‌കലോനിയുടെ ആദ്യത്തെ മറുപടി.

മെസ്സിയുമായി സംസാരിച്ചിരുന്നു

മെസ്സിയുമായി സംസാരിച്ചിരുന്നു

ദേശീയ ടീമിലെ ഭാവിയുമായി ബന്ധപ്പെട്ട് മെസ്സിയുമായി താന്‍ സംസാരിച്ചിരുന്നതായി സ്‌കലോനി വ്യക്തമാക്കി. ഇനിയെന്താണ് സംഭവിക്കുകയെന്നു നമുക്കു നോക്കാം. അദ്ദേഹം അര്‍ജന്റീന ടീമിലേക്കു തിരിച്ചുവരുമോ ഇല്ലയോ എന്നാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ദുരന്തത്തെ തുടര്‍ന്നു പുറത്താക്കപ്പെട്ട ജോര്‍ജെ സാംപോളിയുടെ പകരക്കാരനായാണ് ജൂനിയര്‍ ടീമിന്റെ കോച്ച് കൂടിയായ സ്‌കലോനിയെ അര്‍ജന്റീന നിയമിച്ചത്.

അതേക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല

അതേക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല

മെസ്സിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇതെന്നു സ്‌കലോനി പറഞ്ഞു അദ്ദേഹം സ്വന്തം ഭാവിയുടെ കാര്യത്തില്‍ എന്തു തീരുമാനിക്കുമെന്ന് നിങ്ങളെപ്പോലെ തന്നെ താനും കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല. ഗ്വാട്ടിമാലയ്‌ക്കെതിരേ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരത്തിലാണ് ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 7, 2018, 15:31 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+