Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിയുമല്ല യുനൈറ്റഡുമല്ല, മെസ്സിക്കായി കാത്തിരിക്കുന്നത് ആ ക്ലബ്, ആരാധകര്‍ റൊസാരിയോ തെരുവില്‍!!

ബ്യൂണസ് ഐറിസ്: ലയണല്‍ മെസ്സി ബാഴ്‌സലോണ വിടാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും, അദ്ദേഹം ഏത് ക്ലബിലേക്ക് പോകുമെന്ന വാദങ്ങള്‍ സജീവ ചര്‍ച്ചയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നതെന്നാണ് അഭ്യൂഹം. എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ജന്റീനയിലെ റൊസാരിയോയില്‍ ആരാധകരുടെ വലിയൊരു പ്രകടനം തന്നെ നടന്നിരിക്കുകയാണ്. അര്‍ജന്റീന ക്ലബായ ന്യൂവല്‍സ് ഓള്‍ഡ് ബോയ്‌സിന്റെ റാലിയായിരുന്നു. ഇത്. മെസ്സിയെ ന്യൂവല്‍സിലേക്ക് വരാന്‍ ക്ഷണിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു ഇത്.

1

മെസ്സി ഈ ക്ലബിലേക്ക് വരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മറ്റൊരു ചരിത്രം കൂടി മെസ്സിക്ക് ഈ ക്ലബുമായുണ്ട്. ന്യൂവല്‍സ് ഓള്‍ഡ് ബോയ്‌സിന്റെ യൂത്ത് ടീമിലുടെയാണ് മെസ്സി വളര്‍ന്ന് വന്നത്. അവിടെ നിന്നാണ് ബാഴ്‌സലോണയിലേക്ക് മെസ്സി എത്തിയത്. അതിന് ശേഷമാണ് മെസ്സി ലോകപ്രശസ്തനായത്. സ്വന്തം ടീമിലേക്ക് മെസ്സി മടങ്ങി വരണമെന്നാണ് ആരാധകരുടെ ആവശ്യം. മെസ്സി ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു പ്രകടനം നടന്നത്. നിങ്ങളുടെ സ്വപ്‌നം ഞങ്ങളുടെ ആഗ്രഹം തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തി.

സോഷ്യല്‍ മീഡിയയില്‍ അടക്കം ന്യൂവല്‍സിലേക്ക് മെസ്സി വരണമെന്ന ക്യാമ്പയിന്‍ ശക്തമാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള കൊടിയുമായിട്ടാണ് ആരാധകര്‍ മെസ്സിക്ക് വേണ്ടി റൊസാരിയോയുടെ തെരുവില്‍ ഇറങ്ങിയത്. അതേസമയം മെസ്സി ന്യൂവല്‍സിലേക്ക് തിരിച്ചെത്തുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമില്ല. പക്ഷേ സര്‍പ്രൈസുകള്‍ എപ്പോഴും ആ ക്ലബിന്റെ ഭാഗമാണ്. മെസ്സി ഇപ്പോള്‍ വരില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ ക്ലബിന്റെ ചരിത്രത്തില്‍ ഇത്തരം സര്‍പ്രൈസുകള്‍ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ മാറി മറിയാമെന്നും ഫുട്‌ബോള്‍ വിദ്ഗദര്‍ പറയുന്നു.

ഡീഗോ മറഡോണ സെവിയ്യയിലായിരുന്നു മുമ്പ് കളിച്ചിരുന്നത്. 33ാം വയസ്സില്‍ താരപ്രഭയില്‍ മുങ്ങി നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹം ന്യൂവല്‍സിലേക്ക് മടങ്ങിയെത്തിയത്. 1994ലെ ലോകകപ്പിന് തൊട്ട് മുമ്പായിരുന്നു ഇത്. അന്ന് അവിശ്വസനീയമായ ഡീലായിരുന്നു ഇത്. ഇന്ന് മെസ്സിയും അതേ പ്രായത്തിലാണ്. അതുകൊണ്ടാണ് ആരാധകര്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്. ന്യൂവല്‍സിലൂടെ വന്ന താരങ്ങള്‍ ശരിക്കും പണത്തിന് പിന്നാലെ പോകുന്നവരല്ല. അതും മെസ്സി തിരിച്ചെത്തുമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ്.

ഇന്നല്ലെങ്കില്‍ നാളെ മെസ്സി ക്ലബിന് വേണ്ടി കളിക്കുമെന്ന് കരുതുന്നവരുമുണ്ട്. ന്യൂവല്‍സ് ഓള്‍ഡ് ബോയ്‌സിന്റെ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ഡി അമിക്കോ മെസ്സിയെ ക്ലബിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത് അസാധ്യമാണെന്ന് കരുതുന്നില്ല. മെസ്സിയുടെയും കുടുംബത്തിന്റെയും കൈയ്യിലാണ് എല്ലാമുള്ളതെന്നും, അദ്ദേഹത്തിന് മുന്നില്‍ ക്ലബിന്റെ വാതില്‍ തുറന്ന് കിടക്കുകയാണെന്നും അമിക്ക് പറഞ്ഞു. മറഡോണ വന്ന പോലെ മെസ്സിയും വരുമെന്ന് അദ്ദേഹം പറഞ്ഞു.

Story first published: Friday, August 28, 2020, 20:05 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+