Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്ക് സുവര്‍ണാവസരം തുറന്നിട്ട് നൈജീരിയ; പക്ഷെ, ജയിച്ചാല്‍ പോര

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡി യില്‍ പെരുമയുമായെത്തിയ അര്‍ജന്റീനയ്ക്ക് ഒരുവസരംകൂടി തുറന്നുവെച്ച് നൈജീരിയ. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെ 2-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചതോടെയാണ് നൈജീരിയ അര്‍ജന്റീനയുടെ സാധ്യതകളെ സജീവമാക്കിയത്. ഇതോടെ ഗ്രൂപ്പിലെ അവസാന മത്സരം നൈജീരിയ, അര്‍ജന്റീന, ഐസ്‌ലാന്‍ഡ് ടീമുകള്‍ക്ക് നിര്‍ണായകമായി.

അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. എന്നാല്‍, ഐസ്‌ലാന്‍ഡ് ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ ഐസ്‌ലാന്‍ഡിനും അര്‍ജന്റീനയ്ക്കും ഒരേ പോയന്റാകും. അതുകൊണ്ടുതന്നെ ഗോള്‍ ശരാശരിയില്‍ പിന്നിലുള്ള അര്‍ജന്റീനയ്ക്ക് ജയം മാത്രം പോര. രണ്ടോ മൂന്നോ ഗോള്‍ മാര്‍ജിനില്‍ നൈജീരിയയെ തോല്‍പ്പിക്കേണ്ടതായുണ്ട്. ഇപ്പോഴത്തെ നിലവാരത്തില്‍ അര്‍ജന്റീനയ്ക്ക് അതിനുള്ള നേരിയ സാധ്യതമാത്രമേ ഉള്ളൂ.

modric

ഒറ്റഗോളില്‍ നൈജീരിയയെ മറികടന്നാലും അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഐസ്‌ലാന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയോ സമനിലയിലാകുകയോ ചെയ്യണം. അവസാന മത്സരത്തില്‍ ക്രൊയേഷ്യ പ്രമുഖ താരങ്ങളെ പുറത്തിരുത്തും എന്ന് വ്യക്തമാക്കിയതോടെ ഐസ്‌ലാന്‍ഡിന് അനായാസം ജയിച്ചു കയറാനുള്ള അവസരവുമുണ്ട്.

അതേസമയം, നൈജീരിയ അര്‍ജന്റീനയെ തോല്‍പ്പിക്കുകയാണെങ്കില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അര്‍ജന്റീനയെ സമനിലയില്‍ തളച്ചാല്‍ നൈജീരിയയുടെ സാധ്യത ഐസ്‌ലാന്‍ഡ് ക്രൊയേഷ്യ മത്സരത്തെ ആശ്രയിച്ചിരിക്കും. എങ്ങനെയായാലും ക്രൊയേഷ്യയ്ക്ക് പിന്നില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കടക്കുന്നവര്‍ ഫ്രാന്‍സുമായിട്ടായിരിക്കും പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായില്ല എന്ന പേരുദോഷം ഒഴിവാക്കാനാകും അര്‍ജന്റീനയുടെയും മറ്റു ടീമുകളുടെ ശ്രമം.

Story first published: Saturday, June 23, 2018, 12:25 [IST]
Other articles published on Jun 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+