Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി കഴിഞ്ഞിട്ടില്ല, അര്‍ജന്റീനയ്ക്ക് ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ; അതുകൊണ്ട് എന്തുകാര്യം?

അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം തുലാസില്‍ ,സാധ്യതകള്‍ ഇങ്ങനെ

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനന്‍ ആരാധകര്‍ ഭയപ്പെട്ടതെന്തോ അത് സംഭവിച്ചുകഴിഞ്ഞു. കരുത്തരായ ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും ഇനി പുറത്തുപോകുമോ എന്നേ അറിയേണ്ടതുള്ളൂ. നൈജീരിയ്‌ക്കെതിരെ അവസാന മത്സരം നടക്കാനിരിക്കെ ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ ഇല്ലാതില്ല.

ആദ്യ മത്സരത്തില്‍ ഐസ്‌ലാന്‍ഡിനോട് സമനിലയും രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോല്‍വിയും ഏറ്റുവാങ്ങിയ റണ്ണറപ്പുകള്‍ക്ക് ഇനി ഗ്രൂപ്പിലെ മറ്റു കളികളെ കൂടി ആശ്രയിച്ചായിരിക്കും ലോകകപ്പിലെ സാധ്യത. ഐസ്‌ലാന്‍ഡ് നൈജീരിയയോട് തോല്‍ക്കുകയും അവസാന മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ വലിയ മാര്‍ജിനില്‍ വീഴ്ത്തുകയോ ചെയ്യണം.

lionel

നൈജീരിയ ഐസ്‌ലാന്‍ഡ് മത്സരം സമനിലയിലായാല്‍ അവസാന മത്സരത്തില്‍ ഐസ്‌ലാന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിക്കുകയും ചെയ്താലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഐസ്‌ലാന്‍ഡ് ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിക്കുകയോ ഒന്നില്‍ സമനിലയും ഒന്നില്‍ ജയിക്കുകയോ ചെയ്താല്‍ അര്‍ജന്റീനയ്ക്ക് മടങ്ങാം.

നൈജീരിയയെ തോല്‍പ്പിച്ച് ക്രൊയേഷ്യയെ സമനിലയില്‍ പിടിക്കുകയാകും ഐസ്‌ലാന്‍ഡിന്റെ തന്ത്രം. ഇനിയുളള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ നൈജീരിയയ്ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. എങ്ങനെയായാലും അവസാന മത്സരത്തില്‍ അര്‍ജന്റീന വലിയ മാര്‍ജിനില്‍ നൈജീരിയയെ തോല്‍പ്പിക്കുക എന്നത് പ്രധാനമാണ്. ഇപ്പോഴത്തെ നിലവാരത്തില്‍ അതിനുള്ള സാധ്യത കുറവാണുതാനും. പ്രീക്വാര്‍ട്ടറിലെത്തിയാലും ഈ ടീമിന് മുന്നോട്ടുപോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കടുത്ത ആരാധകര്‍ക്കുപോലും പ്രതീക്ഷയില്ല. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതോടെ ഫ്രാന്‍സ് ആയിരിക്കും പ്രീക്വാര്‍ട്ടര്‍ എതിരാളി എന്നതും അര്‍ജന്റീനയുടെ സാധ്യതകളെ ഇല്ലാതാക്കുന്നു.

Story first published: Friday, June 22, 2018, 9:26 [IST]
Other articles published on Jun 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+