ഇന്ത്യയും അര്‍ജന്റീനയും ഒരേ ലെവലോ? അദ്ഭുതജയത്തിന് പിന്നില്‍... കോച്ച് പറയുന്നു

പനാജി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ വിജയമാണ് അണ്ടര്‍ 20 ടീം സ്‌പെയിനില്‍ കുറിച്ചത്. ലോക ഫുട്‌ബോളിലെ വമ്പന്‍ ടീമുകള്‍ അണിനിരന്ന കോട്ടിഫ് കപ്പില്‍ ഇന്ത്യ നേടിയ അമ്പരപ്പിക്കുന്ന ജയം ആരാധകര്‍ ഇന്നും താലോലിക്കുകയാണ്. ലാറ്റിന്‍ രാജാക്കന്‍മാരായ അര്‍ജന്റീനയെയാണ് ഇന്ത്യന്‍ യുവനിര ടൂര്‍ണമെന്റില്‍ കൊമ്പുകുത്തിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിനു തന്നെ പുത്തന്‍ ഉണര്‍വ് നല്‍കുന്നതായിരുന്നു ഈ വിജയം.
കോട്ടിഫ് കപ്പിന്റെ സെമി ഫൈനലില്‍ കടക്കാനായില്ലെങ്കിലും അര്‍ജന്റീനയ്‌ക്കെതിരേ നേടിയ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കിരീടനേട്ടത്തിന് സമാനമാണ്. ജയിക്കാനായെങ്കിലും ഇന്ത്യയെ അര്‍ജന്റീനയുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ഇന്ത്യന്‍ കോച്ച് ഫ്‌ളോയ്ഡ് പിന്റോ പറയുന്നു.

അര്‍ജന്റീന ബഹുദൂരം മുന്നില്‍
അര്‍ജന്റീനയുമായി ഇന്ത്യ താരതമ്യംപോലും അര്‍ഹിക്കുന്നില്ല. കാരണം അര്‍ജന്റീന ഏറെ മുന്നിലാണെന്ന് പിന്റോ അഭിപ്രായപ്പെട്ടു. കളിമികവിന്റെ കാര്യത്തിലും ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ കാര്യത്തിലും അര്‍ജന്റീനയുടെ അടുത്തുപോലു നില്‍ക്കാന്‍ ഇന്ത്യക്കാവില്ലെന്നും കോച്ച് ചൂണ്ടിക്കാട്ടി.
കോട്ടിഫ് കപ്പില്‍ ഇന്ത്യയുടെ ഏക ജയവും അര്‍ജന്റീനയ്‌ക്കെതിരേയായിരുന്നു. അഞ്ചു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

അവിശ്വസനീയ പ്രകടനം
അര്‍ജന്റീന പോലൊരു ടീമിനെ തോല്‍പ്പിക്കുകയെന്നത് എളുപ്പമല്ല. കളിക്കളത്തില്‍ ഇന്ത്യയുടെ പ്രകടനം എത്രത്തോളം മികച്ചതായിരുന്നു എന്നതിന്റെ തെളിവാണ് ആ വിജയം. ടീമിലെ ഓരോ താരവും അവിശ്വസനീയ പ്രകടനം തന്നെ നടത്തി.
ടീമിലെ ഒരു കളിക്കാരന്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ ശേഷം 10 പേരുമായാണ് അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യ പിടിച്ചുനിന്നത് എന്നത് വിസ്മരിക്കാനാവില്ലെന്നും പിന്റോ പറഞ്ഞു.

തന്ത്രങ്ങളില്‍ വരുത്തിയ മാറ്റം
ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായ തന്ത്രമാണ് അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യ പരീക്ഷിച്ചത്. മുന്‍ മല്‍സരങ്ങളില്‍ പ്രതിരോധിച്ച് കളിച്ച് എതിര്‍ ടീമിന്റെ പിഴവ് മുതലെടുത്ത് ഗോള്‍ നേടാനാണ് ശ്രമിച്ചത്. എന്നാല്‍ അര്‍ജന്റീനയ്‌ക്കെതിരേ ആക്രമിച്ചു കളിച്ച ഇന്ത്യ അവരെ പിഴവ് വരുത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കോച്ച് ചൂണ്ടിക്കാട്ടി.

വലിയ മല്‍സരങ്ങള്‍ കളിക്കാം
അര്‍ജന്റീനയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയ അമര്‍ജിത്ത് സിങിനെയും സുരേഷ് സിങിനെയും ലോയ്ഡ് അഭിനന്ദിച്ചു. അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനിയുടെ വരെ പ്രശംസ പിടിച്ചുപറ്റാന്‍ അമര്‍ജിത്തിനു കഴിഞ്ഞിരുന്നു.
അര്‍ജന്റീനയ്‌ക്കെതിരേ നേടിയ ജയം ഒരു സൂചനയാണ്. വമ്പന്‍ ടീമുകളുമായി ഏറ്റുമുട്ടാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും ലോയ്ഡ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications